
കോട്ടയം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത് താനാണെന്ന അടൂർ ഗോപാലകൃഷ്ണന്റെ വാദം പൊളിയുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രധാന നിർമാണ പ്രവൃത്തികൾ അടൂർ ചുമതലയേൽക്കുന്നതിനും ആറുവർഷം മുൻപ് പൂർത്തിയായതാണ്. വകുപ്പ് മേധാവിമാർ ഇല്ലെന്ന അടൂരിന്റെ വാദവും തെറ്റെന്ന് വ്യക്തമായി. ഇതുസംബന്ധിച്ച വകുപ്പ് മേധാവിമാരുടെ പ്രതികരണങ്ങൾ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടു.
2020-ലാണ് ചെയർമാനായി അടൂർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുന്നത്. അതിന് മുമ്പ് തന്നെ അവിടെ പ്രാഥമിക സൗകര്യങ്ങൾ ഒരുക്കിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. 2014-ൽ തന്നെ ക്യാമ്പസിൽ എല്ലാ നിർമാണ പ്രവൃത്തികളും പൂർത്തിയായിരുന്നു.
Content Highlights: Adoor Gopalakrishnan's claim on KR Narayanan Film Institute is refuted