
തൃപ്പൂണിത്തുറ: തമിഴ്നാട് ചിദംബരം ഭാഗത്തുണ്ടായ വാഹനാപകടത്തിൽ തൃപ്പൂണിത്തുറ സ്വദേശിനിക്ക് ദാരുണാന്ത്യം. നർത്തകിയും നാടൻപാട്ട് കലാകാരിയുമായ ഗൗരി നന്ദ(20)യാണ് മരിച്ചത്. എരൂർ കുന്നറ വീട്ടിൽ കെ എ അജേഷിന്റെയും ഷീജയുടെയും ഏക മകളാണ് ഗൗരി. ഇവന്റ് ഗ്രൂപ്പിനൊപ്പം തമിഴ്നാട്ടിൽ കലാപരിപാടിക്ക് പോകവെ ഇവർ സഞ്ചരിച്ചിരുന്ന കാർ ചിദംബരം അമ്മപ്പെട്ടെബൈപ്പാസ് ഭാഗത്ത് മറിയുകയായിരുന്നു. തമിഴ്നാട്ടിൽ ഒരു കലാപരിപാടി കഴിഞ്ഞ് അടുത്ത സ്ഥലത്തേക്ക് സംഘം പോവുകയായിരുന്നു.
അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. സ്റ്റേജ് പ്രോഗ്രാമിൽ സജീവമായിരുന്ന ഗൗരി നന്ദ ആലപ്പുഴ പതി ഫോക് ബാൻഡിൽ ഉൾപ്പെടെ പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), തൃശ്ശൂർ സ്വദേശി വൈശാൽ (27), സുകില (20), അനാമിക (20) തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ കടലൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: dancer died in accident