

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവി പഠിക്കാനുള്ള സംസ്ഥാന കൗൺസിലിൽ പനിനഞ്ച് മണിക്കൂറിലധികം ചർച്ച ഉണ്ടായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന കൗൺസിലിൽ നടന്ന ചർച്ചയെന്ന പേരിൽ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് ഊഹാപോഹങ്ങളാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു. കമ്യൂണിസ്‌റ്റി പാർട്ടിയിൽ വിമർശിക്കാൻ അവസരമുണ്ടെന്നും ചിലരുടെ ഫേസ്‌ബുക്കിൽ വരുന്ന കുറിപ്പുകൾ പാർട്ടി നയമല്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു.
തെരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് ഉണ്ടായതെന്ന് സിപിഐ വിലയിരുത്തിയിട്ടുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. വികസനം അടക്കമുള്ള മുന്നേറ്റം വെറുതെ ഉണ്ടായതല്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു. തൊഴിലാളികളാണ് പാർട്ടിയുടെ അടിത്തറയെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു. തൊഴിലാളി വിഭാഗങ്ങൾക്ക് വിമർശനമുണ്ടായിരുന്നു. അത്തരം വിമർശനങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ഞങ്ങൾ അവരെ കൈവിട്ടെന്ന് ന്യൂനപക്ഷം കരുതിയെന്ന് ന്യൂനപക്ഷം എല്ലാകാലത്തും സിപിഐയുടെ സുഹൃത്തുക്കളാണെന്നും അവരെ ചേർത്തുപിടിക്കുമെന്നും ആ കണ്ണി മുറിയാൻ അനുവദിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിൽ യോഗി ആദിത്യനാഥിന്റെ സന്ദേശം പോലുള്ള കാര്യങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു. സിപിഐ മത്സരിച്ച 25 മണ്ഡലങ്ങളിലും പാർട്ടിയെ ശക്തിപ്പെടുത്തും. ഇതിനായി ഉടൻതന്നെ കമ്മിറ്റികൾ ചേർന്ന് തുടർ നടപടി സ്വീകരിക്കും. പാർട്ടിയുടെ പാളിച്ചകളെ തിരുത്തണം. ജൂലൈ 3 മുതൽ 16 വരെ എല്ലാ പാർട്ടി മെമ്പർമാരെയും ഉൾക്കൊള്ളുന്ന പരിപാടി നടത്തു. പ്രത്യേകത ക്ലാസ്സ് നടത്താനാണ് പദ്ധതിയെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
എൽഡിഎഫ് നിയമസഭാ കക്ഷിയോഗം യഥാസമയം ചേരുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്ച എന്തിനാണെന്നും ബിനോയ് വിശ്വം ചോദിച്ചു. ഇത് ഇടതുപക്ഷമാണ്, മുന്നണിയാണ്, ജനാധിപത്യമാണ് എന്നും ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു. ഉപ നേതാവ് സ്ഥാനം വലിയ പദവിയെ അല്ലെന്നും അത് യഥാസമയത്ത് തീരുമാനിക്കുമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു. തങ്ങളെ വിമർശിക്കുന്നവരെ ശത്രുവായി അല്ല കാണുന്നതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. വിമർശിച്ചാൽ ശത്രു ആകില്ല. അവരെ ആട്ടിയകറ്റാൻ ഇല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
ഇടത് നയങ്ങളിൽ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും അങ്ങനെ ഒരു അഭിപ്രായം സ്റ്റേറ്റ് കൗൺസിലിൽ ഉണ്ടായില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പൂർണ്ണമായും നയങ്ങൾ പാലിക്കാൻ ആയിട്ടില്ലെന്ന സ്വയം വിമർശനവും ബിനോയ് വിശ്വം നടത്തി. പിണറായി വിജയൻറെ ബോർഡ് വെച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാർട്ടിയുടെ എല്ലാ തലങ്ങളിലും വിമർശനം ഉണ്ടായിട്ടുണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു.
Content H CPI leader Binoy Viswam said the election campaign centered around Pinarayi Vijayan faced criticism at all levels within the CPI. Read the latest political developments from Kerala.