
പാലക്കാട്: ഷര്‍ട്ടിലെ ബട്ടണ്‍സ് ഇടാത്തതിന് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പാലക്കാട് മണ്ണാര്‍ക്കാട് നജാത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത്. കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ നാലു പേര്‍ക്കെതിരെ കേസ്. സംഭവത്തില്‍ മുഹമ്മദ് സലാം, മുഹമ്മദ് ഇജ്‌ലാല്‍, അതുല്‍ സമാന്‍, സല്‍മാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരെ കൂടാതെ കോളേജിലെ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയും കേസ്. സംഘം ചേര്‍ന്ന് മര്‍ദിച്ചതിനാണ് കേസ്. കേസെടുത്ത മൂന്നു പേരെ കോളേജ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Content Highlights- Senior students beat up student for not buttoning up shirt; Police register case