
വയനാട്: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമത്തില്‍ യുവാവിന് പരിക്കേറ്റു. പാല്‍ വെളിച്ചം സ്വദേശി ജിജീഷിനാണ് പരിക്കേറ്റത്. കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപത്ത് വച്ച് രാത്രി 8.30 ഓടെയാണ് ആന ആക്രമിച്ചത്. മാനന്തവാടി കെഎസ്ഇബി ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയറാണ് ജിജീഷ്. ഇയാളെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയ്ക്കും നട്ടെല്ലിനും പരിക്കേറ്റു.
Content Highlights- Wild elephant attacks Wayanad again; young man's spine and hand injured