'കോഴിക്കോട് ജില്ലയില്‍ കരട് വോട്ടര്‍ പട്ടിക ചോര്‍ന്നു', തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി മുസ്‌ലിം ലീഗ്

സിപിഐഎം പ്രാദേശിക നേതൃത്വങ്ങളുടെ കൈയില്‍ വോട്ടര്‍ പട്ടിക ഉണ്ടെന്നാണ് പരാതി

dot image

കോഴിക്കോട്: ജില്ലയില്‍ കരട് വോട്ടര്‍പട്ടിക ചോര്‍ന്നെന്ന് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന് മുസ്‌ലിം ലീഗ് പരാതി നല്‍കി. സിപിഐഎം പ്രാദേശിക നേതൃത്വങ്ങളുടെ കൈയില്‍ വോട്ടര്‍ പട്ടിക ഉണ്ടെന്നാണ് പരാതി. ചോര്‍ന്ന വോട്ടര്‍പട്ടിക സഹിതമാണ് ലീഗ് പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കമെന്നും പരാതിയിലുണ്ട്.

തിരുവള്ളൂര്‍, നാദാപുരം, ചാത്തമംഗലം പഞ്ചായത്തുകളിലാണ് വോട്ടര്‍പട്ടിക ചോര്‍ന്നത്. ചോര്‍ന്ന കരട് വോട്ടര്‍ പട്ടികകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ഈ മാസം നാലാം തീയതി കരട് വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം കരട് വോട്ടര്‍ പട്ടിക തയ്യാറാക്കിയിരുന്നു. എന്നാല്‍ ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നില്ല. ഇതാണ് നിലവില്‍ പുറത്തായിട്ടുള്ളത്.

എന്നാല്‍ സംസ്ഥാനത്ത് എല്ലായിടത്തും സിപിഐഎം പ്രവര്‍ത്തകരുടെ പക്കല്‍ കരട് പട്ടികയുണ്ടെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. വലിയൊരു തെരഞ്ഞെടുപ്പ് അട്ടിമറി സംസ്ഥാനത്ത് നടക്കുന്നു. ഇതുപയോഗിച്ച് ആരെല്ലാം പട്ടികയില്‍ ഉള്‍പ്പെട്ടെന്ന് മനസിലാക്കാം. അല്ലാത്തവരെ ചേര്‍ക്കുന്നതിനുള്ള ഡാറ്റ ശേഖരിക്കല്‍ അടക്കം ഒരു ഭാഗത്ത് നടക്കുന്നുണ്ടെന്നാണ് ആരോപണം.
Content Highlights: Voters list leaked in Kozhikode Muslim League complaint to Election Commission

dot image
To advertise here,contact us
dot image