'എസ്എംഎഫ് വരണാധികാരി സ്ഥാനത്ത് നിന്ന് ജിഫ്രി തങ്ങളെ ഒഴിവാക്കിയെന്നത് തെറ്റായ പ്രചരണം'; നാസര്‍ ഫൈസി കൂടത്തായി

എസ്എംഎഫ് പ്രവര്‍ത്തകസമിതിയില്‍ ഉമ്മര്‍ ഫൈസിയും ഹമീദ് ഫൈസി അമ്പലക്കടവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

dot image

മലപ്പുറം: സുന്നി മഹല്ല് ഫെഡറേഷന്‍ ഭാരവാഹി തെരഞ്ഞെടുപ്പിലെ വരണാധികാരി സ്ഥാനത്ത് നിന്നും ജിഫ്രി മുത്തുക്കോയ തങ്ങളെ ഒഴിവാക്കിയെന്നത് തെറ്റായ പ്രചരണമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാവ് നാസര്‍ ഫൈസി കൂടത്തായി.

റിട്ടേണിംഗ് ഓഫീസര്‍ സ്ഥാനത്തുനിന്നും ജിഫ്രി തങ്ങളെ ഒഴിവാക്കിയെന്നത് തെറ്റായ പ്രചാരണമാണ്. എസ്എംഎഫ് സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനമാണത്. അത് കീഴ്ഘടകങ്ങളെ യഥാസമയം അറിയിച്ചിട്ടുണ്ട്. എസ്എംഎഫ് പ്രവര്‍ത്തകസമിതിയില്‍ ഉമ്മര്‍ ഫൈസിയും ഹമീദ് ഫൈസി അമ്പലക്കടവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്എംഎഫിലെ തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിലാണ് നടക്കുന്നത്. ആരെയും മാറ്റിനിര്‍ത്താന്‍ ആസൂത്രിത നീക്കം ഉണ്ടായിട്ടില്ല. മാനുവല്‍ പരിഷ്‌കരിക്കുമ്പോള്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. നിലവിലെ എതിരഭിപ്രായങ്ങള്‍ വിരോധാഭാസമാണെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

എസ്എംഎഫിനെ പ്രയോജനപ്പെടുത്തി സമസ്ത നേതൃത്വത്തെ സമ്മര്‍ദ്ദത്തില്‍ ആക്കാന്‍ ശ്രമിക്കുന്നു എന്നത് ശരിയല്ല. സമസ്തയുടെ പ്രധാന ഘടകം മഹല്ലുകളാണ്. മഹലുകളില്‍ മുസ്ലിം ലീഗിന് സ്വാധീനമുണ്ട്. അതു സ്വാഭാവികമാണ്. ഇത് പുതിയ കമ്മിറ്റികളെയും സ്വാധീനിച്ചിട്ടുണ്ടെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

Content Highlights: Nasar Faizy Koodathai about smf election process

dot image
To advertise here,contact us
dot image