പുതിയ ട്രെന്‍ഡ് വന്നിട്ടുണ്ടേ, ഗൂഗിള്‍ തന്നെ വിറച്ചുപോകും; 6 7 എന്ന് സെര്‍ച്ച് ചെയ്ത് നോക്കൂ...

ഗൂഗിള്‍ ഏറ്റെടുത്തിരിക്കുന്ന പുതിയ ട്രെന്‍ഡാണിത്

പുതിയ ട്രെന്‍ഡ് വന്നിട്ടുണ്ടേ, ഗൂഗിള്‍ തന്നെ വിറച്ചുപോകും; 6 7 എന്ന് സെര്‍ച്ച് ചെയ്ത് നോക്കൂ...
dot image

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പുതിയ ട്രെന്‍ഡാണ് 6 7. ഗൂഗിളും ട്രെന്‍ഡിനെ ഏറ്റെടുത്തിട്ടുണ്ട്. ഗൂഗിളിന്റെ സെര്‍ച്ച് ബാറില്‍ 6 7 എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ കൊടുത്തുനോക്കൂ. എന്താണ് സംഭവിക്കുന്നത് എന്നല്ലേ?. ഗൂഗിള്‍ തന്നെ ഇളകി മറിയും. അതായത് സ്‌ക്രീന്‍ ഷേക്ക് ചെയ്യും. ഇത് കുറച്ച് സമയം നീണ്ടുനില്‍ക്കുകയും വീണ്ടും പഴയതുപോലെയാവുകയും ചെയ്യും.

67 in google search bar

ഫിലാഡല്‍ഫിയന്‍ റാപ്പര്‍ സ്‌ക്രില്ലയുടെ 2024ല്‍ പുറത്തിറങ്ങിയ 'ഡൂട്ട് ഡൂട്ട്' എന്ന ആല്‍ബത്തിലൂടെയാണ് 6 7 എന്ന ട്രെന്‍ഡ് വൈറലായത്. ഗാനവുമായി ബന്ധപ്പെട്ട ഈ ട്രെന്‍ഡില്‍ ആവര്‍ത്തിച്ചുള്ള കൈചലനങ്ങള്‍ കൊണ്ടുളള ഒരു താളാത്മക നൃത്തമുണ്ട്. ഗൂഗിളിന്റെ പേജിലെ സൂക്ഷ്മമായ ചലനം നൃത്തത്തിന്റെ താളത്തെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് വിശ്വസിക്കുന്നത്. ഈ സംഖ്യകള്‍ക്ക് പ്രത്യേകിച്ച് അര്‍ഥമൊന്നും ഇല്ല. 67 എന്നതിനെ ആറ് ഏഴ് എന്നാണ് പറയുന്നത്. ആല്‍ഫ ജനറേഷനിലെ കുട്ടികളാണ് 67 എന്ന ട്രെന്‍ഡ് കൂടുതലായും ഉപയോഗിക്കുന്നത്. ഇത് അവര്‍ കോഡായും മീം ആയും ഒക്കെ ഉപയോഗിക്കുന്നുണ്ട് .

67 in google search bar

6 7 പോലെ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ നേരത്തേയും ഇത്തരം ട്രിക്കുകള്‍ വരാറുണ്ട്. ചില പദങ്ങള്‍ക്കായി ഉപയോക്താക്കള്‍ തിരയുമ്പോള്‍ അവരെ അത്ഭുതപ്പെടുത്താനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ചെറുതും മറഞ്ഞിരിക്കുന്നതുമായ ഇത്തരത്തിലുളള സവിശേഷതകള്‍. വര്‍ഷങ്ങളായി ഗൂഗിള്‍ ഇതുപോലുള്ള ദൃശ്യവിസ്മയങ്ങള്‍ നല്‍കാറുണ്ട്. ഉദാഹരണത്തിന് 'do a barrel roll' എന്ന് സെര്‍ച്ച് ചെയ്താല്‍ പേജ് കറങ്ങുക, 'askew' എന്ന് സെര്‍ച്ച് ചെയ്താല്‍ സ്‌ക്രീന്‍ ചരിഞ്ഞ് നില്‍ക്കുക പോലെയൊക്കെ. ഇതൊക്കെ സെര്‍ച്ച് എഞ്ചിനുകളില്‍ സവിശേഷതകള്‍ നല്‍കുന്ന ഘടകങ്ങളാണ്.

Content Highlights :Try searching for 6-7 in Google's search bar...





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image