സെൽഫിയെടുക്കാനെത്തിയ ഭിന്നശേഷികാരനായ കുട്ടിയെ മൈൻഡ് ചെയ്തില്ല; വിരാടിനും അനുഷ്കയ്ക്കും വിമർശനം; VIDEO

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കും ഭാര്യ അനുഷ്‌ക ശര്‍മയ്ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം.

സെൽഫിയെടുക്കാനെത്തിയ ഭിന്നശേഷികാരനായ കുട്ടിയെ മൈൻഡ് ചെയ്തില്ല; വിരാടിനും അനുഷ്കയ്ക്കും വിമർശനം; VIDEO
dot image

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കും ഭാര്യ അനുഷ്‌ക ശര്‍മയ്ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം.

മുംബൈ വിമാനത്താവളത്തില്‍ വെച്ച് സെല്‍ഫിയെടുക്കാനെത്തിയ ഭിന്നശേഷിക്കാരനായ കുട്ടിയെ അവഗണിച്ചതിനാണ് താര ദമ്പതികൾക്ക് വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത്.

വിരാടും അനുഷ്‌കയും രാജസ്ഥാനിലെ വൃന്ദാവന്‍ ആശ്രമത്തില്‍ ആത്മീയഗുരുവായ പ്രേമാനന്ദ് ജി മഹാരാജിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കിറങ്ങുന്നതിനിടെയാണ് ഭിന്നശേഷിക്കാരനായ ഒരു കുട്ടി സെല്‍ഫിയെടുക്കുന്നതിനായി കോഹ്‌ലിക്ക് മുന്നിലേക്ക് കടന്നത്.

ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടിയെ പിടിച്ചുമാറ്റി. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കുക പോലും ചെയ്യാതെ കോഹ്‌ലിയും അനുഷ്‌കയും കാറില്‍ കയറി പോകുകയായിരുന്നു. വീഡിയോ ഇപ്പോൾ വലിയ രീതിയിൽ വൈറലാണ്.

Content Highlights: virat Kohli And Anushka Sharma Trolled For Ignoring Differently-Abled Person

dot image
To advertise here,contact us
dot image