കൊച്ചിൻ റിഫൈനറിക്കുള്ളിൽ തീപിടിത്തം; പ്രധാന ഗേറ്റ് ഉപരോധിച്ച് നാട്ടുകാർ

ഹൈ ടെൻഷൻ ലൈനിനാണ് തീപിടിച്ചത്

dot image

കൊച്ചി: അമ്പലമുകള്‍ റിഫൈനറിക്കുള്ളിൽ തീപിടിത്തം. ഹൈ ടെൻഷൻ ലൈനിനാണ് തീപിടിച്ചത്. ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത്. ഹൈ ടെൻഷൻ ലൈനിനാണ് തീപിടിച്ചത്. അയ്യങ്കുഴി-അമ്പലമേട് പ്രദേശങ്ങളിൽ പുക പടർന്നു. നിരവധിപ്പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. സമീപവാസികളെ സ്ഥലത്ത് നിന്ന് മാറ്റി. വലിയ പൊട്ടിത്തെറി കേട്ടതായാണ് നാട്ടുകാർ പറയുന്നത്. കൊച്ചി റിഫൈനറിയുടെ പ്രധാന ഗേറ്റ് നാട്ടുകാർ ഉപരോധിക്കുകയാണ്. നിലവിൽ അഞ്ച് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ആളപായമില്ലെന്നുമാണ് റിപ്പോർട്ട്.

Content Highlights: Fire breaks out inside Kochi refinery

dot image
To advertise here,contact us
dot image