

ഉപഭോക്താക്കൾക്ക് അമേരിക്കൻ സ്റ്റോക്കുകളിൽ നിക്ഷേപിക്കാനുള്ള അവസരം നൽകുമെന്ന് പ്രഖ്യപിച്ച് ഓൺലൈൻ ബ്രോക്കറേജ് പ്ലാറ്റ്ഫോമായ സെറോദ. ഈ വർഷം ഏപ്രിൽ , മെയ് മാസങ്ങളിൽ ഗിഫ്റ്റ് ഐഎഫ്എസ് സി (ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസ് സെന്റർ) വഴിയായിരിക്കും ഓഹരികളിൽ നിക്ഷേപിക്കാനുള്ള അവസരമൊരുങ്ങുക.

ഗുജറാത്തിലെ പ്രത്യേക സാമ്പത്തിക കേന്ദ്രമാണ് ഗിഫ്റ്റ് ഐഎഫ്എസ് സി. പ്രാദേശികവും രാജ്യാന്തരവുമായ ബിസിനസുകൾക്ക് അനുയോജ്യമായ സംവിധാനവും, ഫിനാൻഷ്യൽ സേവനങ്ങൾ നടത്താൻ നിയമപരമായ അനുമതികളും നിയന്ത്രണങ്ങളും വാഗ്ദാനം ചെയ്യുന്നു.
ഈ സംവിധാനത്തിലൂടെ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഡോളർ നിക്ഷേപിച്ച് ആപ്പിൾ, ആമസോൺ, ടെസ്‌ല പോലുള്ള അമേരിക്കൻ ഓഹരികളിൽ നിക്ഷേപിക്കാനാകും.സെറോദ പ്രധാന അമേരിക്കൻ സ്റ്റോക്കുകളിൽ റീട്ടെയിൽ നിക്ഷേപകരെ പ്രവേശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ബ്രോക്കറേജായിരിക്കും.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ പദ്ധതിയുടെ തയ്യാറെടുപ്പിൽ കമ്പനി സജീവമായിരുന്നു. പുതിയ ഐഎഫ്എസ് സിഎ ലൈസൻസുകൾ ലഭിച്ചതോടെ സേവനം ഉടൻ ആരംഭിക്കുമെന്നാണ് സെറോദ വൈസ് പ്രസിഡന്റ് സോമനാഥ് മുഖർജി വ്യക്തമാക്കിയിരിക്കുന്നത്.
Content Highlights : Zerodha Set To Enable US Stock Investing Via GIFT IFSC By April-May