യുദ്ധം തുടങ്ങി; പിന്നാലെ കുതിച്ച് കയറി സ്വർണവില: ഇന്ന് ഇതുവരെ കൂടിയത് 5240 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടുന്നു .ഉച്ചയ്ക്ക് ശേഷം വില വീണ്ടും വര്‍ധിച്ചു

യുദ്ധം തുടങ്ങി; പിന്നാലെ കുതിച്ച് കയറി സ്വർണവില: ഇന്ന് ഇതുവരെ കൂടിയത് 5240 രൂപ
ഷെറിങ് പവിത്രൻ
1 min read|28 Feb 2026, 02:32 pm
dot image

ഫെബ്രുവരി മാസത്തെ അവസാന ദിവസമായ ഇന്ന് സ്വര്‍ണവില കുതിക്കുകയാണ്. രാവിലെ 2320 രൂപ കൂടിയ വില ഉച്ചയ്ക്ക് ശേഷം 2,920 രൂപ ഉയര്‍ന്നു. ഇത്രയും രൂപ ഒറ്റയടിക്ക് കൂടിയ ദിവസം അടുത്തൊന്നും ഉണ്ടായിട്ടില്ല. രാജ്യാന്തര വപണിയിലും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ക്രൂഡ് ഓയില്‍ വിലയുടെ വര്‍ധനവും സ്വര്‍ണവിലയുടെ കയറ്റത്തിന് കാരണമാണ്.

gold price feb28

ഇന്ന് ഉച്ചകഴിഞ്ഞുള്ള സ്വര്‍ണവില ഇങ്ങനെ

കേരളത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരുപവന്‍ സ്വര്‍ണത്തിന് 1,23,720 രൂപയാണ് വിപണി വില. ഗ്രാമിന് 15,465 രൂപയും. 22 കാരറ്റ് ഒരുഗ്രാം സ്വര്‍ണത്തിന് 365 രൂപയാണ് വര്‍ധിച്ചത്. പവന് 2,920 രൂപയും. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഒരു ലക്ഷം കടന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 300 രൂപ വര്‍ധിച്ച് 12,705 രൂപയായിട്ടുണ്ട്. പവന് 1,01640 രൂപയും. 2400 രൂപ പവന് വര്‍ധിച്ചിട്ടുണ്ട്.

gold price feb28

ഫെബ്രുവരി മാസത്തെ സ്വര്‍ണവില

ഫെബ്രുവരി 1 - 1,17,760
ഫെബ്രുവരി 2 - 1,11,120
ഫെബ്രുവരി 3 - 1,12,880
ഫെബ്രുവരി 4 - 1,16,920
ഫെബ്രുവരി 5 - 112,920
ഫെബ്രുവരി 6 - 1,11,720
ഫെബ്രുവരി 7 - 1,14,840
ഫെബ്രുവരി 9 - 1,15,800
ഫെബ്രുവരി 10 - 1,16,440
ഫെബ്രുവരി 11 - 1,17,040
ഫെബ്രുവരി 12 - 1,16,160
ഫെബ്രുവരി 13 - 1,13,760
ഫെബ്രുവരി 14 - 1,15,680
ഫെബ്രുവരി 15 - 1,15,680
ഫെബ്രുവരി 16 - 1,14,720
ഫെബ്രുവരി 17 - 1,13,600
ഫെബ്രുവരി 18 - 1,13,600
ഫെബ്രുവരി 19 - 1,15,320
ഫെബ്രുവരി 20 - 1,15,400
ഫെബ്രുവരി 21 - 1,16,800
ഫെബ്രുവരി 22 - 1,17,520
ഫെബ്രുവരി 23 - 1,18,320
ഫെബ്രുവരി 24 - 1,18,640
ഫെബ്രുവരി 25 - 1,18,720
ഫെബ്രുവരി 26 - 1,18,080
ഫെബ്രുവരി 27 - 1,18,480
ഫെബ്രുവരി 28- രാവിലെ 1,20,800 രൂപ,

ഉച്ചയ്ക്ക് ശേഷം 1,23,720

Content Highlights :

dot image
To advertise here,contact us
dot image