ചരിത്ര നിമിഷം!; കർണാടകയെ തോൽപ്പിച്ച് ജമ്മു കശ്മീർ രഞ്ജി ട്രോഫി ചാമ്പ്യന്മാർ

രഞ്ജിട്രോഫിയിൽ കന്നി മുത്തവുമായി ജമ്മു കശ്മീർ.

ചരിത്ര നിമിഷം!; കർണാടകയെ തോൽപ്പിച്ച് ജമ്മു കശ്മീർ രഞ്ജി ട്രോഫി ചാമ്പ്യന്മാർ
dot image

രഞ്ജിട്രോഫിയിൽ കന്നി മുത്തവുമായി ജമ്മു കശ്മീർ. കർണാടകയ്ക്കെതിരെ നടന്ന ഫൈനൽ മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും ആദ്യ ഇന്നിങ്‌സ് ലീഡിന്റെ കരുത്തിലാണ് ജമ്മു കശ്മീർ കിരീടം സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 584 റണ്‍സ് പിന്തുടര്‍ന്ന കര്‍ണാടകയെ 293 റണ്‍സിന് പുറത്തായിരുന്നു.. ഇതോടെ ജമ്മു കശ്മീരിന് 291 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചു. ശേഷം രണ്ടാം ഇന്നിങ്‌സ് ബാറ്റ് ആരംഭിച്ച ജമ്മു കശ്മീര്‍ അഞ്ചാം ദിനം നാല് വിക്കറ്റ് നഷ്ടത്തിൽ നാല് എന്ന നിലയിൽ കളി അവസാനിപ്പിച്ചു.

ജമ്മു കാശ്മീരിന് വേണ്ടി രണ്ടാം ഇന്നിങ്സിൽ കമ്രാൻ ഇഖ്‌ബാൽ (160 ), സാഹിൽ ലോത്ര (101 ) എന്നിവർ പുറത്താകാതെ നിന്നു. നേരത്തെ അഞ്ചു വിക്കറ്റ് നേടിയ ആഖിബ് നബിയാണ് കർണാടകയെ തകർത്തത്. ജമ്മുവിന് വേണ്ടി ആദ്യ ഇന്നിങ്സിൽ ശുഭം പുന്ദിർ (121), യാവർ ഹസൻ (88 ), പരാസ് ദോഗ്ര (70 ), വാധ്വാൻ (70 ), സാഹിൽ ലോത്ര (72 ) എന്നിവർ തിളങ്ങിയിരുന്നു.

Content Highlights : jammu and kashmir won ranji trophy after beating karnataka

dot image
To advertise here,contact us
dot image