പ്രദർശനം തടയുമെന്ന് DYFI, പ്രതിഷേധം; ആളില്ല, കണ്ണൂരിലും കൊച്ചിയിലും കേരള സ്റ്റോറി2 ഷോ റദ്ദാക്കി

വിവാദ സിനിമ കേരള സ്റ്റോറി 2ൻ്റെ റിലീസ് തടയുമെന്ന് ആഹ്വാനം ചെയ്ത് ഡിവെെഎഫ്ഐ വ്യാപകമായി പ്രതിഷേധിച്ചു

പ്രദർശനം തടയുമെന്ന് DYFI, പ്രതിഷേധം; ആളില്ല, കണ്ണൂരിലും കൊച്ചിയിലും കേരള സ്റ്റോറി2 ഷോ റദ്ദാക്കി
dot image

കൊച്ചി: വിവാദ സിനിമ കേരള സ്റ്റോറി2ൻ്റെ റിലീസിൽ പ്രതിഷേധിച്ച് ‍ഡിവൈഎഫ്ഐ നടത്തിയ വ്യാപക പ്രതിഷേധത്തിൽ കണ്ണൂരിൽ സിനിമയുടെ പ്രദർശനം കണ്ണൂരിലെ ലിബർട്ടി തീയറ്ററിലാണ് പ്രദർശനം റദ്ദാക്കിയത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിൻ്റെ നേതൃത്വത്തിലായിരുന്നു തിയേറ്ററിനുള്ളിൽ പ്രതിഷേധിച്ചു. തീയേറ്ററിനുള്ളിൽ സ്ഥാപിച്ച പോസ്റ്ററുകളും ഫ്ലെക്സ് ബോർഡും ഡിവൈഎഫ്ഐ പ്രവർത്തകർ തകർത്തു.

കൊച്ചിയിലും കേരള സ്റ്റോറിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. തുടർന്ന് ഷേണായിസ് തീയേറ്ററിൽ 12 മണിക്ക് നടത്താനിരുന്ന പ്രദർശനം റദ്ദാക്കി. കേരള സ്റ്റോറി പ്രദർശിപ്പിച്ചാൽ പ്രതിഷേധിക്കുമെന്ന് ഡിവൈഎഫ്ഐ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. എറണാകുളം ‍ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രഞ്‍ജിത്തിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. എന്നാൽ ആളില്ലാത്തതിനാലാണ് ഷോ റദ്ദാക്കിയതെന്നും ഏഴ് പേർ മാത്രമാണ് ഷോ ബുക്ക് ചെയ്തതെന്നും തിയേറ്റർ മാനേജർ പറഞ്ഞു.

പ്രതിഷേധത്തെ തുടർന്ന് തീയേറ്ററിലും പരിസര പ്രദേശത്തും വൻ പൊലീസ് സന്നാഹമാണ് എത്തിയത്. തീയറ്ററിൽ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.

കേരള സ്‌റ്റോറി രണ്ടാം ഭാഗത്തിനായി നിശ്ചയിച്ചിരുന്ന കോഴിക്കോട്ടെ ആദ്യ ഷോയും റദ്ദാക്കിയിരുന്നു. റീഗല്‍ സിനിമാസില്‍ പത്തുമണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ ഷെഡ്യൂള്‍ ചെയ്തിരുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് രണ്ട് പേര്‍ മാത്രമാണ്. പ്രേക്ഷകര്‍ എത്താതായതോടെ ചിത്രത്തിന്റെ ആദ്യ ഷോ റദ്ദാക്കുകയായിരുന്നു.

കേരള സ്റ്റോറി 2വിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. റിലീസ് തടഞ്ഞുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സിനിമ കണ്ട ശേഷമായിരുന്നു സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയതെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. വിദഗ്ധ സമിതി കണ്ട് അനുമതി നല്‍കിയ ചിത്രത്തിന്റെ പ്രദര്‍ശനം തടയാനാകില്ല. ക്രമസമാധാനം ലംഘിക്കപ്പെടുമെന്ന കാരണം പ്രദര്‍ശനം തടയാനുള്ള മതിയായ കാരണമല്ല. ക്രമസമാധാന പ്രശ്‌നം കൈകാര്യം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights : The release of the controversial film Kerala Story 2 in Kochi and Kannur was cancelled following widespread protests by DYFI against the release

dot image
To advertise here,contact us
dot image