
കോഴിക്കോട്: കോഴിക്കോട് സുന്നത്ത് കര്‍മ്മത്തിനായി സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെയാണ് സുന്നത്ത് കര്‍മ്മത്തിനായി കുട്ടിയെ കടുംബം കാക്കൂരിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചത്.
ശസ്ത്രക്രിയക്ക് മുമ്പായി പ്രാഥമിക ചികിത്സയോട് കുട്ടി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനായി കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കാക്കൂര്‍ പൊലിസ് കേസെടുത്തു.
Content Highlights: Two-month-old baby dies after being admitted to private clinic for circumcision