
കൊട്ടിയൂർ: കൊട്ടിയൂരിൽ ദേവസ്വം ഫോട്ടോഗ്രാഫറെ മർദ്ദിച്ചതായി പരാതി. കൊട്ടിയൂരിൽ ദർശനത്തിനെത്തിയ സിനിമാതാരം ജയസൂര്യയോടൊപ്പമുള്ളവർ മർദ്ദിച്ചു എന്നാണ് പരാതി. കൊട്ടിയൂരിൽ ദേവസ്വം നിയോഗിച്ചുള്ള ഫോട്ടോഗ്രാഫറായ സജീവ് നായരെയാണ് ജയസൂര്യയോടൊപ്പമുള്ളവർ മർദ്ദിച്ചത്. പരിക്കേറ്റ സജീവ് നായർ ആശുപത്രിയിൽ ചികിത്സ തേടി. ഫോട്ടോ എടുക്കുന്നത് ചോദ്യം ചെയ്താണ് കയ്യേറ്റം നടത്തിയതെന്ന് സജീവ് നായർ പറഞ്ഞു.
ഇന്ന് രാവിലെ ദർശനത്തിനെത്തിയ ജയസൂര്യയോടൊപ്പമുള്ളവരാണ് സജീവ് നായരെ മർദ്ദിച്ചത്. ദേവസ്വം ഇത് സംബന്ധിച്ച് ഒന്നും പരാതി നൽകിയിട്ടില്ല. കൊട്ടിയൂർ തിരുവൻചിറയിൽ ഫോട്ടോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം നിയോഗിച്ചിട്ടുള്ള ഫോട്ടോഗ്രാഫർമാർക്ക് മാത്രമേ അവിടെ ഫോട്ടോ എടുക്കാൻ കഴിയുകയുള്ളു.
Content Highlight : Devaswom photographer assaulted in Kottiyur; Complaint that actor Jayasuriya was beaten up by those who were with him