ദേശീയ പതാക കാവിക്കൊടിയാക്കണമെന്ന പരാമർശം; എൻ ശിവരാജനെതിരെ കേസെടുത്തു

കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രകോപന പരാമര്‍ശം നടത്തിയെന്നാണ് കേസ്

dot image

പാലക്കാട്: ഇന്ത്യയുടെ ദേശീയ പതാക കാവിക്കൊടിയാക്കണമെന്ന വിവാദ പരാമര്‍ശത്തില്‍ ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് കേസ് എടുത്തത്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രകോപന പരാമര്‍ശം നടത്തിയതിനാണ് കേസ്. ശിവരാജിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയുമാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

എല്‍ഡിഎഫും യുഡിഎഫും ആര്‍എസ്എസിൻ്റെ ഭാരതാംബയെ അധിക്ഷേപിച്ചെന്നാരോപിച്ച് പാലക്കാട്ടെ ബിജെപി നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു വിവാദ പരാമര്‍ശം. പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ കൂടിയാണിദ്ദേഹം. ഇന്ത്യൻ ദേശീയപതാകയായ ത്രിവർണപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്നും ദേശീയ പതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജന്‍ പറഞ്ഞു.

കോണ്‍ഗ്രസും എന്‍സിപിയും ഇത്തരത്തില്‍ പതാക ഉപയോഗിക്കരുത്. കോണ്‍ഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യന്‍ ചരിത്രമറിയാത്ത സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇറ്റാലിയന്‍ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജന്‍ പറഞ്ഞു. തുടര്‍ന്ന് മന്ത്രി ശിവന്‍കുട്ടിയെ ശവന്‍കുട്ടി എന്നും ശിവരാജന്‍ ആക്ഷേപിച്ചിരുന്നു.

Content Highlights- Police file case against N Sivarajan for remark that the national flag should be made saffron

dot image
To advertise here,contact us
dot image