'ആര്യാടന്‍റേത് ധൃതരാഷ്ട്രാലിംഗനം, സിനിമാ സ്‌റ്റൈല്‍ എനിക്ക് പരിചയമില്ല'; പി വി അൻവർ

ഷൗക്കത്തിനോട് താന്‍ സംസാരിച്ചിരുന്നു. എന്നാല്‍ തന്നെ കെട്ടിപ്പിടിക്കരുതെന്ന് പറഞ്ഞുവെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി

dot image

നിലമ്പൂര്‍: യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിൻ്റേത് ധൃതരാഷ്ട്രാലിംഗനമെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. ഷൗക്കത്തിനോട് താന്‍ സംസാരിച്ചിരുന്നു എന്നാല്‍ തന്നെ കെട്ടിപ്പിടികരുതെന്ന് ആവശ്യപ്പെട്ടുവെന്നും പി വി അന്‍വര്‍ വ്യക്തമാക്കി.

ആര്യാടന്‍ ഷൗക്കത്തിന്‍റേത് ധൃതരാഷ്ട്രാലിംഗനമാണ്. അതുകൊണ്ടാണ് കെട്ടിപ്പിടിക്കരുതെന്ന് പറഞ്ഞത്. ആര്യാടൻ്റെ സിനിമാ സ്‌റ്റൈല്‍ തനിക്ക് പരിചയമില്ല. പച്ച മനുഷ്യന്‍മാരുടെ കൂടെ നടക്കുന്ന ആളാണ് താനെന്നും പി വി അന്‍വര്‍ പറഞ്ഞു.

പോളിംഗ് ബൂത്തിലെത്തിയ ആര്യാടന്‍ ഷൗക്കത്തും എം സ്വരാജും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആലിംഗനം ചെയ്തിരുന്നു. ഇതിനെ രണ്ട് അഭിനേതാക്കള്‍ തമ്മിലുള്ള കെട്ടിപ്പിടുത്തമെന്നാണ് പി വി അന്‍വര്‍ പരിഹസിച്ചത്. സൗഹൃദം ആവാം എന്നാല്‍ അതില്‍ ആത്മാര്‍ത്ഥത വേണം. പിന്നിലൂടെ പാര വെക്കുന്നത് സൗഹൃദത്തിന്റെ ഭാഗമല്ലായെന്ന് അന്‍വര്‍ വിശദീകരിച്ചു.

നിലമ്പൂരിൽ വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പിൽ സ്വന്തം ബൂത്തിൽ ആദ്യവോട്ടറായി എത്തിയത് നാടക-സാമൂഹിക പ്രവര്‍ത്തക നിലമ്പൂര്‍ ആയിഷയായിരുന്നു. വൈകിട്ട് ആറു വരെയാണ് പോളിംങ് നടക്കുക. കൊട്ടിക്കലാശത്തിന്റെ ആവേശം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. 263 പോളിങ് ബൂത്തിലായി 2,32,381 വോട്ടർമാരാണ്‌ ഇന്ന് നിലമ്പൂരിൻ്റെ വിധിയെഴുതുക. വോട്ടർമാരിൽ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാൻസ്‌ ജെൻഡർമാരുമുണ്ട്‌.

7787 പേർ പുതിയ വോട്ടർമാരാണ്. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിനുള്ള മൂന്ന് ബൂത്തുകൾ ഉൾപ്പെടെ 14 ക്രിട്ടിക്കൽ ബൂത്തുകളിൽ വൻ സുരക്ഷാ സംവിധാനമൊരുക്കും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും. 23നാണ്‌ വോട്ടെണ്ണൽ.

Content Highlight- 'I am not familiar with the style of Aryadan Shoukath, Dhritarashtra's embrace'; P V Anwar

dot image
To advertise here,contact us
dot image