'നൂറിലേറെ സീറ്റുകളോടെ യുഡിഎഫ് അധികാരത്തിലെത്തും,ആശമാരുടെ ഓണറേറിയും വര്‍ധിപ്പിക്കല്‍ ആദ്യ തീരുമാനം, ഇത് വാക്ക്'

45 ദിവസം നീണ്ടുനിന്ന ആശ പ്രവര്‍ത്തകരുടെ സമരയാത്ര മഹാറാലിയോടെയാണ് സമാപിച്ചത്.

dot image

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന ക്രൂരമായ ഭരണകൂടത്തെ ജനങ്ങള്‍ താഴെയിറക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ ആദ്യമെടുക്കുന്ന തീരുമാനം ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ മഹാറാലിയുടെ ഭാഗമായി സെക്രട്ടറിയറ്റിനു മുന്‍പില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.

പഴയ സിനിമകളില്‍ കണ്ടിട്ടുള്ള മുതലാളിമാരേക്കാള്‍ വലിയ മുതലാളിമാരാണ് തങ്ങളെന്ന് തെളിയിക്കുകയാണ് ഇപ്പോഴത്തെ ഭരണകൂടം. ക്രൂരമായ ഭരണകൂടത്തെ ജനങ്ങള്‍ അടുത്തുതന്നെ താഴെയിറക്കും. നൂറിലേറെ സീറ്റുകളോടെ യുഡിഎഫ് അധികാരത്തില്‍ വരും. ആദ്യത്തെ മന്ത്രിസഭയില്‍ ആദ്യമെടുക്കുന്ന തീരുമാനം ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുന്ന എന്നതായിരിക്കും. ഇത് സമരം ചെയ്യുന്ന ആശമാര്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന വാക്കാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

45 ദിവസം നീണ്ടുനിന്ന ആശ പ്രവര്‍ത്തകരുടെ സമരയാത്ര മഹാറാലിയോടെയാണ് സമാപിച്ചത്. കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദുവിന്റെ നേതൃത്വത്തിലായിരുന്നു സമരയാത്ര.

യോഗത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രസംഗിച്ചു. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Content Highlights

dot image
To advertise here,contact us
dot image