
കൊച്ചി: ബലിപെരുന്നാൾ ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്ന് മമ്മൂട്ടി. ഫേസ്ബുക്കിലാണ് അദ്ദേഹം ആശംസകൾ പങ്ക് വെച്ചത്. 'എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകൾ' എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
ഇബ്രാഹിം നബിയുടെ ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും സ്മരണയിൽ ആശംസകള്‍ കൈമാറിയും നമസ്കാരത്തില്‍ പങ്കെടുത്തും വിശ്വാസ സമൂഹം ബലിപെരുന്നാളിനെ വരവേറ്റു. രാവിലെ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടന്നു. വഖഫും, പഹൽഗാമും ഗാസയും പരാമർശിച്ചായിരുന്നു പാളയം ഇമാമിൻ്റെ ഇത്തവണത്തെ പെരുന്നാൾ സന്ദേശം. ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ചയായിരുന്നു പെരുന്നാള്‍. തിരുവനന്തപുരത്ത് വിവിധ ജമാ അത്തുകളുടെ നേതൃത്വത്തില്‍ ഈദ്ഗാഹുകളും പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരവും നടന്നു. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയായിരുന്നു പ്രാർത്ഥന. രാവിലെ ഏഴുമുതൽ
ആരംഭിച്ച ഈദ്ഗാഹുകളിൽ ആയിരങ്ങളാണ് പങ്കെടുത്തത്.
ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ പാളയം മുസ്ലിം ജമാ അത്ത് ഈദ്ഗാഹ് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നബീല്‍ സ്വലാഹിയും മണക്കാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൗലവി ഇ.കെ. സുജാദും നമസ്‌കാരത്തിനു നേതൃത്വം നല്‍കി.
Content Highlights: Mammootty extends Bakrid greetings