
ഇടുക്കി: ഇടുക്കി ഇരട്ടയാറില്‍ വന്‍ കഞ്ചാവ് വേട്ട. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ എസ് രതീഷിന്റെ കടയില്‍ നിന്ന് ഏഴ് കിലോയോളം വരുന്ന കഞ്ചാവ് പിടികൂടി. കട്ടപ്പന പൊലീസിന്റേതാണ് നടപടി. ഇരട്ടയാര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് അംഗവും ഉപ്പുകണ്ടം സ്വദേശിയുമാണ് എസ് രതീഷ്. സംഭവത്തില്‍ രതീഷിനെ കൂടാതെ ഒഡീഷ സ്വദേശികളായ സമീര്‍ ബെഹ്റ, ലക്കി മായക് എന്നിവരെയും പൊലീസ് പിടികൂടി.
അതിനിടെ കോഴിക്കോട് പയ്യോളിയില്‍ വാറ്റുചാരായവുമായി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പിടിയിലായി. പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. മകളുടെ പിറന്നാള്‍ ആഘോഷത്തിന് സുഹൃത്തുക്കള്‍ക്ക് നല്‍കാനാണ് ഇയാള്‍ വാറ്റുചാരായം വാങ്ങിയത്. ഇയാള്‍ക്കൊപ്പം അഭിലാഷ് എന്നയാളും പിടിയിലായി. ഇരിങ്ങലിലെ വീടിന് സമീപത്തെ ബന്ധുവീട്ടില്‍ വെച്ചാണ് ഇരുവരും പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസര്‍ പ്രവീണ്‍ ഐസക്കിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് രഞ്ജിത്തും അഭിലാഷും പിടിയിലായത്. മൂന്നരലിറ്റര്‍ ചാരായം, അന്‍പത് ലിറ്റര്‍ വാഷ്, 30 ലിറ്റര്‍ സ്പെന്റ് വാഷ് എന്നിവയാണ് ഇവരില്‍ നിന്നും പിടികൂടിയത്. സംഭവത്തിന് പിന്നാലെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രഞ്ജിത്ത് ലാലിനെ യൂത്ത് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. ഗുരുതരമായ അച്ചടക്ക ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് പുറത്താക്കുന്നു എന്നാണ് വിശദീകരണം.
Content Highlights- Congress panjayat member and two others arrested with cannabis in idukki