
തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയില്‍ വന്‍ കഞ്ചാവ് വേട്ട. ചാക്കയിലെ വീട്ടില്‍ നിന്നും 12 കിലോ കഞ്ചാവും എംഡിഎംഎയുമായി യുവാവിനെ പിടികൂടി. ചാക്ക സ്വദേശി അനീഫ് ഖാന്‍ ആണ് പിടിയിലായത്.
രഹസ്യ അറയില്‍ സൂക്ഷിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്‌റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രതിയെ എക്‌സൈസ് ചോദ്യം ചെയ്തു വരികയാണ്.
content highlights: Huge cannabis bust in Thiruvananthapuram; 12 kg of cannabis seized from secret room in house