
വിമർശകരെ വായയടപ്പിച്ച് പ്രസിദ്ധ് കൃഷ്‌ണയുടെ തിരിച്ചുവരവ്. ഓവൽ ടെസ്റ്റിൽ മികച്ച തുടക്കം ലഭിച്ച് കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിനെ പ്രസിദ്ധ് പിടിച്ചിട്ടു. 16 ഓവർ എറിഞ്ഞ താരം 62 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് നേടിയത്.
നേരത്തെ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ കളിച്ച താരത്തിന് കൂടുതൽ വിക്കറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. റൺസും ഒരുപാട് വിക്കറ്റുകൊടുത്തിരുന്നു. ഇതോടെ താരത്തിന് നേരെ വിമർശനം ഉയരുകയും പിന്നീടുള്ള രണ്ട് ടെസ്റ്റുകളിൽ മാറ്റിനിർത്തപ്പെടുകയും ചെയ്തു.
അഞ്ചാം ടെസ്റ്റിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്ര കളിക്കാതിരുന്ന ഒഴിവിലാണ് പ്രസിദ്ധ് എത്തിയത്. എന്നാൽ രണ്ടാം വരവിൽ പ്രസിദ്ധ് അവസരം മുതലാക്കി.
മത്സരത്തിൽ ഇന്ത്യയുടെ 224 റൺസ് എന്ന ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന ഇംഗ്ലണ്ട് 247 റൺസ് നേടി. 23 റൺസിന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്. നേരത്തെ കൂറ്റൻ ലീഡിലേക്ക് ഇംഗ്ലണ്ട് കുതിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ഇന്ത്യൻ പേസർമാർ പിടിച്ചുകെട്ടുകയായിരുന്നു. പ്രസിദ്ധ് കൃഷ്‌ണയ്ക്ക് പിന്നാലെ മുഹമ്മദ് സിറാജും നാല് വിക്കറ്റും നേടി.
Content Highlights:prasidh krishna outstanding bowling in ovel test , india vs england