

തിരുവനന്തപുരം: അപകീർത്തികരമായ പരാമർശം നടത്തിയതിൽ കെ എം ഷാജഹാനെതിരെ പരാതിയുമായി യുവതി രംഗത്ത്. കേരള പ്രവാസി അസോസിയേഷന്‍ യുഡിഎഫില്‍ ഘടകകക്ഷിയായതിന് ശേഷമാണ് സംഘടനയിൽ പ്രവർത്തിക്കുന്ന തനിക്കെതിരെ കെ എം ഷാജഹാന്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയതെന്ന് പരാതിക്കാരി. പൊലീസ് അന്വേഷണം ശരിയായ നിലയ്ക്ക് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊതുരംഗത്തേക്ക് സ്ത്രീകള്‍ കടന്നുവരുന്നത് കഴിവുകൊണ്ടു മാത്രമല്ലെന്നാണ് ഷാജഹാന്റെ തോന്നലുകള്‍. പരാതിയുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ഷാജഹാനെ നേരിട്ടോ അല്ലാതെയോ പരിചയമില്ല. സംഘടനാ പ്രസിഡന്റായ സ്ത്രീയോട് വി ഡി സതീശനുള്ള പ്രത്യേക താല്‍പര്യപ്രകാരമാണ് മുന്നണിയിലേക്ക് സംഘടനയെ എടുത്തത് എന്ന നിലയിക്കായിരുന്നു പ്രചാരണം. കമ്മീഷണര്‍ക്കാണ് ആദ്യം പരാതി കൊടുത്തത്. മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കെ എം ഷാജഹാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും പരാതിക്കാരിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തില്‍ അപകീര്‍ത്തികരമായ അടിക്കുറിപ്പോടെ പങ്കുവെച്ചെന്ന പരാതിയിലാണ് കേസെടുത്തത്. തിരുവനന്തപുരം സിറ്റി ക്രെംബ്രാഞ്ച് പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ എം ഷാജഹാന്‍.
Content Highlights: Complainant Response over KM Shajahan Case