എൻറോൾമെന്‍റ് ദിവസം ജഡ്ജിയുടെ കാറിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് റീല്‍; യുവ അഭിഭാഷകന് 'പണി കിട്ടി'

ചാവക്കാട് സ്വദേശി മുഹമ്മദ് ഫായിസിനെതിരെയാണ് ബാര്‍ കൗണ്‍സിലിന്റെ നടപടി

dot image

കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിന്റെ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തതില്‍ യുവ അഭിഭാഷകനെതിരെ നടപടി. ഔദ്യോഗിക വാഹനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി റീല്‍ ആയി പ്രചരിപ്പിച്ചതിലാണ് നടപടി. സ്വമേധയാ എടുത്ത നടപടിയില്‍ അഭിഭാഷകന് കേരള ബാര്‍ കൗണ്‍സില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ചാവക്കാട് സ്വദേശി മുഹമ്മദ് ഫായിസിനെതിരെയാണ് ബാര്‍ കൗണ്‍സിലിന്റെ നടപടി. ജഡ്ജിയുടെ കാറിന്റെ ദൃശ്യങ്ങള്‍ റീല്‍സില്‍ ഉപയോഗിച്ചത് നീതിന്യായ വ്യവസ്ഥയുടെ അന്തസ് ഇടിച്ചുതാഴ്ത്താനാണ് എന്നാണ് കേരള ബാര്‍ കൗണ്‍സിലിന്റെ വിലയിരുത്തല്‍. ഇത് പ്രഥമദൃഷ്ട്യാ അച്ചടക്ക നടപടിക്ക് മതിയായ കാരണമാണെന്നും ബാര്‍ കൗണ്‍സില്‍ നല്‍കിയ നോട്ടീസിലുണ്ട്.

Content Highlights: show cause notice for advocate for Making reel with high court judge official car

dot image
To advertise here,contact us
dot image