അന്‍വറിന് ആകെ 34 കോടി രൂപയുടെ ആസ്തി; ബാധ്യത 20. 60 കോടി രൂപ,

അന്‍വറിന്റെ കൈവശമുള്ളത് 20,000 രൂപയാണ്

dot image

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിന് ആകെ 34.07 കോടി രൂപയുടെ ആസ്തി. 20.60 കോടി രൂപയുടെ ബാധ്യതയുമുണ്ട്. അന്‍വറിന്റെ കൈവശം 25000 രൂപയാണുള്ളത്. ഇന്ന് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലെ സ്വത്ത് വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

അന്‍വറിന്റെ കൈവശമുള്ളത് 20,000 രൂപയാണ്. മൂന്ന് കോടി രൂപയോളം അന്‍വറിന് കടക്കാരില്‍ നിന്ന് കിട്ടാനുണ്ട്. രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സും അന്‍വറിനുണ്ട്. അവകാശങ്ങളായും പലിശയായും കിട്ടാനുള്ളത് 7,94,10,337.20 രൂപയോളം വരും. ജംഗമ വസ്തുക്കളുടെ മൊത്തം മൂല്യം 18,14,24,179.20 രൂപയാണ്.

ഭൂമിയും കെട്ടിടങ്ങളുമായി 34,07,14,320 രൂപയുടെ കമ്പോള മൂല്യമുണ്ട്. പങ്കാളിക്ക് 10,13,68,680 രൂപയുടെ കമ്പോള മൂല്യമുള്ള ഭൂമിയും കെട്ടിടങ്ങളും അന്‍വറിനുണ്ട്. അന്‍വറിന്റെ പങ്കാളിയുടെ ജംഗമ വസ്തുക്കളുടെ മൂല്യം 2,13,99,091 രൂപയാണ്. പങ്കാളിയുടെ കൈവശം രണ്ട് കോടി പതിമൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയുടെ ആഭരണങ്ങളാണുള്ളത്. എന്നാല്‍ അന്‍വറിന്റെ കൈവശം ആഭരണങ്ങള്‍ ഇല്ല.

ആശ്രിതന്റെ ജംഗമ വസ്തുക്കളുടെ മൂല്യം 71,20,000 രൂപയാണ്. പ്രീഡിഗ്രിയാണ് അന്‍വറിന്റെ വിദ്യാഭ്യാസ യോഗ്യത. ടൊയോട്ട ഇന്നോവ കാറാണ് അന്‍വറിന്റെ വാഹനം. നിലമ്പൂര്‍, ചേലക്കര, എടക്കര, എടവണ്ണ, കറുകച്ചാല്‍, മഞ്ചേരി, എരുമേലി, നാട്ടുകല്‍ സ്റ്റേഷനുകളില്‍ അന്‍വറിന് കേസുണ്ട്.
Content Highlights: Nilambur By Election P V Anvar have assets of Rs 34.07 crore

dot image
To advertise here,contact us
dot image