
ദുബൈ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് യുഎഇയിലുടനീളം ഒരുക്കിയിരിക്കുന്നത്. ജൂൺ ആറ് വെള്ളിയാഴ്ചയാണ് യുഎഇയിൽ ബലിപെരുന്നാൾ. ജൂൺ അഞ്ച് വ്യാഴാഴ്ച മുതൽ ജൂൺ എട്ട് ഞായറാഴ്ച വരെ പെരുന്നാൾ അവധിയാണ്.
രാജ്യത്തിനകത്ത് തന്നെ പെരുന്നാളും അവധിയും ആഘോഷിക്കാൻ തീരുമാനിച്ചവർക്ക് വെടിക്കെട്ട് അടക്കമുള്ള വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വെടിക്കെട്ട് നടക്കുന്ന സ്ഥലങ്ങളും സമയവും ഏതൊക്കെയെന്ന് വിശദമായി നോക്കാം.
ദുബൈ
ദുബൈ പാർക്ക്സ് ആൻഡ് റിസോർട്ട്സ് സന്ദർശിക്കുന്നവർക്ക് ഉഗ്രൻ വെടിക്കെട്ട് കാണാനാകും. തീം പാർക്ക് ടിക്കറ്റ് എടുക്കാതെ തന്നെ ഇവിടെ വെടിക്കെട്ട് കാണാമെന്നതാണ് പ്രത്യേകത. നാല് തീം പാർക്കുകളെയും ബന്ധിപ്പിക്കുന്ന റിവർലാൻഡ് ദുബൈയിൽ നിന്ന് അടിപൊളിയായി വെടിക്കെട്ട് കാണാം.
അബുദാബി
അബുദാബിയിൽ പെരുന്നാൾ ആഘോഷിക്കുന്നവർക്ക് നിരവധി സ്ഥലങ്ങളിൽ വെടിക്കെട്ട് കാണാനാകും.
ഷാർജ
ഷാർജയിലുള്ളവർക്ക് അൽജാദ, മസാർ, നസ്മ റെസിഡൻ്സ് എന്നിവിടങ്ങളിൽ വെടിക്കെട്ട് കാണാം. വെള്ളിയാഴ്ച രാത്രി എട്ട് മണിക്കായിരിക്കും വെടിക്കെട്ട് നടക്കുക.
Content Highlights: Where to watch Eid Al Adha fireworks across the UAE