30 വര്‍ഷത്തിലൊരിക്കല്‍ 'മുട്ട' ഇടുന്ന പര്‍വ്വതം, ചൈനയിലെ വിചിത്രമായ പ്രകൃതി അത്ഭുതം

ഈ പാറക്കെട്ടുകളില്‍ നിന്ന് ഓരോ 30 വര്‍ഷത്തിലും മുട്ടയുടെ ആകൃതിയില്‍ നിഗൂഡമായ പാറകള്‍ പുറത്തുവരുന്നു

dot image

ഓരോ 30 വര്‍ഷം കൂടുമ്പോഴും മുട്ട ഇടുന്ന പര്‍വ്വതമോ? ആശ്ചര്യം തോന്നുന്നുണ്ടല്ലേ. എന്നാല്‍ സംഗതി ശരിയാണ് അങ്ങ് ചൈനയിലാണ് ഈ അത്ഭുത പ്രതിഭാസം. ചൈനയിലെ ഗുയിഷോ പ്രവിശ്യയില്‍ ഒളിഞ്ഞിരിക്കുന്ന പ്രകൃതിയുടെ ഈ അത്ഭുതം ശാസ്ത്രജ്ഞന്മാരെയും നാട്ടുകാരെയും എല്ലാം ഒരുപോലെ അമ്പരപ്പിക്കുന്ന കാര്യമാണ്. ' ചാന്‍ ഡാ യാ ' എന്നറിയപ്പെടുന്ന ഒരു പാറക്കെട്ടാണ് ' മുട്ടിയിടുന്ന പര്‍വ്വതം' എന്നറിയപ്പെടുന്നത്.

30 വര്‍ഷത്തില്‍ ഒരിക്കല്‍ ഈ പാറക്കെട്ടില്‍ നിന്ന് മിനുസമാര്‍ന്ന മുട്ടയുടെ ആകൃതിയിലുള്ള കൂറ്റന്‍ കല്ലുകള്‍ പുറത്തുവരുന്നു. അവ പാറകളില്‍ നിന്ന് വേര്‍പെട്ട് താഴേക്ക് വീഴുകയാണ് ചെയ്യുന്നത്. ഈ കല്ലുകളില്‍ ചിലതിന് 660 പൗണ്ട് (299.371 കിലോഗ്രാം) വരെ ഭാരമുണ്ട്. ഈ പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് 'ചാന്‍ ഡാ യാ ' പര്‍വ്വതം ഭൂപ്രതിയുടെ വെറുമൊരു സവിശേഷിതയായിട്ടല്ല മറിച്ച് പ്രകൃതിയുടെ മാന്ത്രികതയായിട്ട് കരുതാനും കൂടിയാണ് ഇഷ്ടം.

എന്തുകൊണ്ടാണ് പാറകള്‍ മുട്ടയിടുന്നത്

ഈ മുട്ടയിടല്‍ പ്രതിഭാസം അത്ര പെട്ടെന്ന് സംഭവിക്കുന്ന ഒരു കാര്യമല്ല. ' ചാന്‍ ഡാ യാ ' പര്‍വ്വതത്തിന് ഏകദേശം ആറ് മീറ്റര്‍ വീതിയും 20 മീറ്റര്‍ നീളവും ആണുളളത്. ഇത് ഒരു സവിശേഷമായ മിശ്രിതത്താല്‍ നിര്‍മ്മിതമായ പാറകളാണ്. കാലക്രമേണ പാറയുടെ സുഷിരമുള്ള ഭാഗങ്ങളില്‍ നിന്ന് മൃദുവായ പാളികള്‍ പതുക്കെ ക്ഷയിക്കുന്നു. അവ തേഞ്ഞുപോകുമ്പോള്‍ കട്ടിയുള്ളതും മുട്ടയുടെ ആകൃതിയിലുമുള്ള കല്ലുകള്‍ നിലത്ത് വീഴുകയാണ് ചെയ്യുന്നത്. ഇത് പര്‍വ്വതം മുട്ടയിടുകയാണ് എന്നുള്ള മിഥ്യാധാരണ നല്‍കുന്നു. ഈ പ്രക്രീയ പതിറ്റാണ്ടുകളായി നീണ്ടുനിന്നുകൊണ്ടിരിക്കുന്നതാണ്. പ്രകൃതിയുടെ കൗതുകകരമായ പ്രതിഭാസമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇപ്പോഴും പര്‍വ്വതത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

പാറക്കെട്ടിനടുത്തുളള ഗുലു ഷായ് ഗ്രാമത്തിലെ ജനതയെ സംബന്ധിച്ചിടത്തോളം ഈ കല്ല് മുട്ടകള്‍ പ്രകൃതിയില്‍നിന്നുള്ള സമ്മാനങ്ങളാണെന്ന് വിശ്വസിക്കുകയും പ്രദേശത്തെ പല കുടുംബങ്ങളും ഈ കല്ലുകള്‍ ദൈവീക സംരക്ഷണത്തിന്റെയോ ഭാഗ്യത്തിന്റെയോ അടയാളമായി കണ്ട് വീടുകളില്‍ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ചിലരാകട്ടെ പാരമ്പര്യമായി ഈ കല്ല് കൈമാറ്റം ചെയ്യുകയും ചെയ്യാറുണ്ട്. സമീപ വര്‍ഷങ്ങളില്‍ മുട്ടയിടുന്ന ഈ പര്‍വ്വതം പ്രദേശ വാസികളില്‍ നിന്ന് മാത്രമല്ല ലോകമെമ്പാടുമുളള വിനോദ സഞ്ചാരികളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. ഈ അപൂര്‍വ്വ കല്ലുകള്‍ കാണാനും വീട്ടിലേക്ക് കൊണ്ടുപോകാനും ഉളള പ്രതീക്ഷകളുമായി നിരവധി ആളുകള്‍ ഇവിടെ വരാറുമുണ്ട്.

Content Highlights :A rock formation called 'Chan Da Ya' is known as the 'Knock Mountain'. Once every 30 years, huge, smooth, egg-shaped stones emerge from this rock formation

dot image
To advertise here,contact us
dot image