
ആകെ 263 ബൂത്തുകള്‍, എല്ലാ ബൂത്തിലും ഒരേ ദിവസം ഒരേ സമയത്ത് കണ്‍വെന്‍ഷനുകള്‍ നടത്തി യുഡിഎഫ്; ഇന്ന് പത്രിക സമര്‍പ്പിക്കും
മലപ്പുറം: നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ആകെയുള്ള 263 ബൂത്തുകളിലും ഒരേ ദിവസം ഒരേ സമയം കണ്‍വെന്‍ഷനുകള്‍ നടത്തി യുഡിഎഫ്. ബൂത്ത് കണ്‍വെന്‍ഷനുകളുടെ ഉദ്ഘാടനം എടക്കര പായിമ്പാടം 93ാം നമ്പര്‍ ബൂത്തില്‍ കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് നിര്‍വഹിച്ചു. വെള്ളിയും ശനിയും വീടുകള്‍ കയറി നടത്തുന്ന അഭ്യര്‍ത്ഥനക്കത്തിന്റെ വിതരണം ശങ്കരംകുളത്തെ ഉമ്മത്തൂര്‍ ഹമീദിന്റെ വീട്ടില്‍ കത്തുനല്‍കി ഉദ്ഘാടനം ചെയ്തു. സി ബാപ്പു അദ്ധ്യക്ഷനായി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടി പി അഷ്‌റഫലി എന്നിവര്‍ പങ്കെടുത്തു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ശനിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിയോടെ നിലമ്പൂരില്‍ നിന്ന് ചന്തക്കുന്ന് വരെ റോഡ് ഷോ നടത്തിയാണ് നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എം പി സിന്ധുവിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.
അതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ശനിയാഴ്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന അര്‍പ്പിച്ചു. വെള്ളിയാഴ്ച പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തിലും ആര്യാടന്‍ ഷൗക്കത്ത് അനുഗ്രഹം തേടിയെത്തിയിരുന്നു.
ആര് എതിര്‍ത്താലും നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷം നേടുമെന്ന് ആര്യാടന്‍ ഷൗക്കത്ത് തൃശ്ശൂരില്‍ പറഞ്ഞു. നിലമ്പൂരില്‍
അന്‍വറിന്റെ കാര്യം പറയേണ്ടത് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. മുതിര്‍ന്ന നേതാക്കളാണ് ചര്‍ച്ച നയിക്കുന്നത്. തന്റെ പിതാവിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ഒപ്പം എത്താനുള്ള പരിശ്രമമാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി വൈകിയതിനെക്കുറിച്ച് മറുപടി പറയേണ്ടത് സിപിഐഎം പാര്‍ട്ടി ചിഹ്നത്തില്‍ ചരിത്രത്തില്‍ രണ്ടുതവണ മാത്രമാണ് സിപിഐഎമ്മിനു നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി ഉണ്ടായതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
Content Highlights: UDF held conventions at all booths on the same day and at the same time at nilambur