പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ നിന്ന് മലയിടുക്കില്‍ വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തില്‍ നിന്ന് കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു

dot image

കൊല്ലങ്കോട്: പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ നിന്ന് മലയിടുക്കില്‍വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ്(27) ആണ് മരിച്ചത്. കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തില്‍ നിന്ന് കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാന്‍ എത്തിയതായിരുന്നു സജീഷ്. ഇതിനിടെ വെള്ളച്ചാട്ടത്തില്‍ നിന്ന് മലയിടുക്കിലേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഗുരുതര പരിക്കുകളോടെ സജീഷിനെ നെന്മാറയിലെ ആശുപത്രിയില്‍ എത്തിച്ചു. വൈകാതെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

Content Highlights- Tourist who fell into gorge in palakkad died

dot image
To advertise here,contact us
dot image