
വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് യുവാക്കൾ രക്ഷപ്പെട്ടോടിയത് തലനാരിഴയ്ക്ക്. പൊഴുതന ടൗണിലിറങ്ങിയ കാട്ടാനയുടെ മുന്നിൽ നിന്ന് റിഹാന്‍, റിസ്വാന്‍, സാബിര്‍ എന്നീ വിദ്യാര്‍ത്ഥികളാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബന്ധുവീട്ടിലേക്ക് പോയ യുവാക്കളുടെ മുന്നിലേക്ക് ആന എത്തുകയായിരുന്നു. യുവാക്കൾ പോയ വഴിയ്ക്ക് സമീപമുള്ള സ്കൂളിൻ്റെ വളവിൽ വെച്ചാണ് യുവാക്കൾ ആനയെ കാണുന്നത്.
ആനയെ കണ്ടതോടെ ബൈക്ക് അവിടെ ഇട്ട് യുവാക്കൾ ഓടുകയായിരുന്നു. പക്ഷെ ഓടുന്നതിനിടയ്ക്ക് ചെരിപ്പ് തെന്നി ഇതിൽ ഒരാൾ ആനയുടെ മുന്നിലേക്ക് വീണു. എണീറ്റ് ഓടാൻ ശ്രമിച്ച യുവാവിനെ തുമ്പിക്കൈ വെച്ച് ആന തടയാൻ ശ്രമിച്ചു. തുമ്പിക്കെ വിട്ടപ്പോ യുവാവ് ആനയിൽ നിന്ന് കുതറി മാറുകയായിരുന്നു പിന്നാലെ സമീപത്തുള്ള ബന്ധു വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് യുവാവ് വ്യക്തമാക്കി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
Content Highlights-'They stopped the elephant with their trunks and then, out of fear, slipped in front of it' The youth barely escaped