പൊഴുതന ടൗണില്‍ വിദ്യാര്‍ത്ഥികളെ ഓടിച്ച് കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം

dot image

കല്‍പ്പറ്റ: വയനാട് പൊഴുതന ടൗണില്‍ കാട്ടാന ഇറങ്ങിയതോടെ ജനം ആശങ്കയില്‍. കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

പ്ലസ് ടു വിദ്യാര്‍ത്ഥികളായ റിഹാന്‍, റിസ്വാന്‍, സാബിര്‍ എന്നീ വിദ്യാര്‍ത്ഥികളെയാണ് ആന കുത്താനായി എത്തിയത്. തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത്.

പൊഴുതന സ്‌കൂള്‍ മുതല്‍ വീട് വരെ ഇവരെ കാട്ടാന ഓടിച്ചു. ഇവര്‍ ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വഴിയിലുണ്ടായിരുന്ന ഇരുചക്രവാഹനങ്ങള്‍ ആന നശിപ്പിക്കുകയും ചെയ്തു.

Content Highlights: Elephant trying to attack students at Pozhuthana Wayanad

dot image
To advertise here,contact us
dot image