
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ഹൈക്കമാന്‍ഡ് ആരെ പ്രഖ്യാപിച്ചാലും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കും. മണ്ഡലത്തില്‍ യുഡിഎഫിന് അനുകൂല സാഹചര്യമാണുള്ളതെന്നും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും വി എസ് ജോയ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇടതു സര്‍ക്കാരിനെതിരായ ജനവിരുദ്ധ വികാരം ചര്‍ച്ചയാകും. നിലമ്പൂര്‍ ആര്യാടന്‍ മുഹമ്മദിന്റെയും വിവി പ്രകാശിന്റെയും മണ്ണാണ്. അതുകൊണ്ട് തന്നെ നിലമ്പൂരിലെ കോണ്‍ഗ്രസുകാര്‍ക്ക് ഇത് വൈകാരിക പോരാട്ടമാണ്. മണ്ഡലം യുഡിഎഫ് തിരിച്ചു പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നേതാക്കളുമായി മാധ്യമങ്ങളോട് പറയാന്‍ പറ്റുന്ന ഒരു ചര്‍ച്ചയും നടന്നിട്ടില്ലായെന്ന് വി എസ് ജോയ് വ്യക്തമാക്കി.
ജൂൺ 19 നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23 നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.
Content Highlights- 'The soil of Nilambur Aryadan Muhammad and VV Prakash, the high command will decide the candidate'