ലഹരി ഉപയോഗം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് നേരെ യുവാക്കളുടെ ആക്രമണം

താമരശ്ശേരി ചുരം നാലാം വളവിൽ വെച്ചാണ് ആക്രമണമുണ്ടായത്

dot image

കോഴിക്കോട്: ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് നേരെ യുവാക്കളുടെ ആക്രമണം. താമരശ്ശേരി ചുരം നാലാം വളവിൽ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ ഒമ്പതുപേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചുരം നാലാം വളവിലെ കടക്കകത്തുനിന്നും ദിവസങ്ങൾക്ക് മുമ്പ് ഏതാനും യുവാക്കൾ ലഹരി വസ്തു ഉപയോഗിക്കുന്നത് ലഹരി വിരുദ്ധ സമിതി പ്രവർത്തകർ എതിർത്തിരുന്നു.

രണ്ടു ദിവസം കഴിഞ്ഞ് ഇത് വീണ്ടും ആവർത്തിച്ചതോടെ ലഹരി വിരുദ്ധ സമിതി പ്രവർത്തകർ ഇവരെ ചോദ്യം ചെയ്തു. ഈ സംഘത്തിലുണ്ടായിരുന്നവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഘത്തിലെ രണ്ടുപേരെ യുവാക്കൾ മർദിക്കുകയായിരുന്നു. വിവരമറിഞ്ഞ് അടിവാരത്ത് നിന്നും കൂടുതൽ പ്രവർത്തകർ ചുരത്തിലെത്തി. തുടർന്ന് അക്രമിസംഘവുമായി വാക്കേറ്റമുണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

Content Highlights: Youths attack anti-drug committee workers at thamarassery

dot image
To advertise here,contact us
dot image