കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സില്‍ തീപിടിത്തം

നഗരം മുഴുവന്‍ പുക പടരുന്ന സാഹചര്യമാണുളളത്.

dot image

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ തീപ്പിടുത്തം. കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സിലാണ് തീപ്പിടുത്തമുണ്ടായത്. കട തുറന്നുപ്രവര്‍ത്തിച്ചിരുന്നു. നിരവധിയാളുകള്‍ കെട്ടിടത്തിലുണ്ടായിരുന്നു. എല്ലാവരെയും ഒഴിപ്പിച്ചു. ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവന്‍ തീ പടര്‍ന്നു. കെട്ടിടത്തിനകത്തുളള ഡ്രസ് മെറ്റീരിയലുകള്‍ കത്തി താഴേക്ക് വീണു. ഫയര്‍ഫോഴ്‌സ് തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. നഗരം മുഴുവന്‍ പുക പടരുന്ന സാഹചര്യമാണുളളത്.

ഫയര്‍ഫോഴ്‌സിന് തീ അണയ്ക്കാന്‍ കഴിയുന്നില്ല. ഫയര്‍ഫോഴ്‌സിന്റെ കൈവശം ആവശ്യമായ വെളളമില്ലെന്നാണ് കച്ചവടക്കാര്‍ ആരോപിക്കുന്നത്. ഫയര്‍ഫോഴ്‌സ് അണച്ച ഭാഗത്ത് വീണ്ടും തീ കത്തുകയാണ്. വെളളിമാടുകുന്ന്, ബീച്ച്, മീഞ്ചന്ത ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പുറത്തെ തീ മാത്രം അണയ്ക്കാനാണ് നിലവില്‍ ശ്രമം നടക്കുന്നത്. ഉളളില്‍ തീ പടര്‍ന്നുപിടിക്കുകയാണ്.
അതേസമയം, നഗരം ഗതാഗതക്കുരുക്കിലാണ്. നഗരത്തിലേക്കുളള യാത്ര കഴിവതും ഒഴിവാക്കണമെന്ന് പൊലീസ് നിര്‍ദേശമുണ്ട്.

Content Highlights: Fire breaks out at Calicut Textiles in Kozhikode

dot image
To advertise here,contact us
dot image