എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം; വെള്ളാർമല സ്കൂളിലെ കുട്ടികള്‍ക്ക് അഭിനന്ദനവുമായി പ്രിയങ്ക ​ഗാന്ധി

വെള്ളാര്‍മല വിഎച്ച്എസ്എസിലെ പരീക്ഷ എഴുതിയ 55 പേരും ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്

dot image

കല്‍പ്പറ്റ: എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ വയനാട്ടിലെ സ്കൂളിന് ആശംസകളുമായി എംപി പ്രിയങ്ക ഗാന്ധി. വെള്ളാർമല ജിവിഎച്ച്എസ്എസിലെ കുട്ടികള്‍ക്കാണ് പ്രിയങ്ക ഗാന്ധി അഭിനന്ദനങ്ങള്‍ അറിയിച്ചത്. പരീക്ഷയിൽ വിജയിച്ച എല്ലാ കുട്ടികൾക്കും പ്രിയങ്ക​ഗാന്ധി ഫേസ്ബുക്കിലൂടെയാണ് ആശംസകൾ നേർന്നത്.

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ സമയത്ത് മുത്തശ്ശിയെ രക്ഷിച്ച കൊച്ചുമിടുക്കന്‍ ഹാനിക്ക് പ്രത്യേക അഭിനന്ദനവും പ്രിയങ്ക അറിയിച്ചു. ഹാനി കെ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയമാണ് നേടിയതെന്ന് പ്രിയങ്ക പോസ്റ്റില്‍ അറിയിച്ചു.

ഈ വിജയം നമുക്ക് പ്രചോദനം നൽകുന്നതാണ്. ഇത്തവണ വിജയിക്കാൻ കഴിയാതെ പോയ കുട്ടികള്‍ ഇതൊരും അവസാനമെന്ന് കരുതരുത്. പരാജയങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്നും പ്രിയങ്ക കുറിച്ചു.

അതേസമയം ദുരന്തം നാശം വിതച്ചെങ്കിലും ആത്മവിശ്വാസം കൈവിടാതെ വെള്ളാര്‍മലയിലെ കുട്ടികള്‍ എസ്എസ്എൽസി പരീക്ഷയിൽ
നേടിയത് നൂറുമേനി വിജയമായിരുന്നു. വയനാടിലെ വെള്ളാര്‍മല വിഎച്ച്എസ്എസിലെ പരീക്ഷ എഴുതിയ 55 പേരും ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. ഫലപ്രഖ്യാപനം കഴിഞ്ഞ ശേഷം വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു.

Content Highlights:Priyanka Gandhi congratulates GVHSS Vellaramala for achieving 100 percent success in SSLC exams

dot image
To advertise here,contact us
dot image