
May 23, 2025
03:15 PM
തിരുവനന്തപുരം: റേഷന്‍ കടകളില്‍ ഒരു വര്‍ഷത്തിന് ശേഷം പഞ്ചസാര എത്തുന്നു. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാസം ഒരു കിലോ വീതം പഞ്ചസാര ലഭിക്കും. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഒരു വര്‍ഷം പഞ്ചസാര ക്ഷാമം നേരിട്ടത്. അതേസമയം വീണ്ടും പഞ്ചസാര വിതരണം ചെയ്യുമ്പോള്‍ പഞ്ചസാരയുടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു കിലോയ്ക്ക് 27 രൂപയാണ് നിലവിലെ വില. നേരത്തെ 21 രൂപയ്ക്കാണ് പഞ്ചസാര നല്‍കിയിരുന്നത്. ഇനി ആറ് രൂപ കൂടുതല്‍ നല്‍കണം.
Content Highlights: Sugar again distribute from Ration Card