
May 24, 2025
02:08 AM
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതില്‍ ഭരണാനുകൂല സംഘടനാ നേതാക്കളായ പി ഹണി, അജിത് എന്നിവരെ സസ്‌പെന്റ് ചെയ്യണമെന്ന ശുപാര്‍ശ മുഖ്യമന്ത്രിയുടെ മുന്നിലെത്തി. പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്.
ഫ്‌ളക്‌സ് സ്ഥാപിച്ചതില്‍ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. പൊലീസ് റിപ്പോര്‍ട്ടും ഭരണാനുകൂല സംഘടനാ നേതാക്കള്‍ക്ക് എതിരാണ്.
ബോര്‍ഡ് സ്ഥാപിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറി പൊതുഭരണ സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. നടപടി എടുത്ത ശേഷം ഹൈക്കോടതിയെ അറിയിക്കാനും നിര്‍ദേശിച്ചു.
സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ബോര്‍ഡ് സ്ഥാപിച്ചത്. ഓഫീസ് ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു ബോര്‍ഡ് സ്ഥാപിച്ചത്. ബോര്‍ഡ് സ്ഥാപിച്ചതില്‍ 5,600 രൂപയാണ് സംഘടന നഗരസഭയ്ക്ക് പിഴയായി നല്‍കിയത്. അനധികൃത ഫ്ളക്സ് വെച്ചതിന് സംഘടന പ്രസിഡന്റ് പി ഹണിയെയും പ്രവര്‍ത്തകനായ അജയകുമാറിനെയും പൊലീസ് പ്രതി ചേര്‍ത്തിരുന്നു. കന്റോണ്‍മെന്റ് പൊലീസാണ് കേസ് എടുത്തത്.
Content Highlight: flex in thiruvananthapuram secretariat action will taken