'അപകടം പതിവ്, അശാസ്ത്രീയമായ വളവും, മിനുസവും' ; പനയമ്പാടം അപകടത്തില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍

അപകടങ്ങള്‍ സ്ഥിരം കാഴ്ചയാണെന്നും കളക്ടര്‍ ഇടപെടാതെ പിരിഞ്ഞു പോവില്ലെന്നും പ്രതിഷേധിക്കുന്ന നാട്ടുകാര്‍

'അപകടം പതിവ്, അശാസ്ത്രീയമായ വളവും, മിനുസവും' ; പനയമ്പാടം അപകടത്തില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍
dot image

പാലക്കാട്: പാലക്കാട് കല്ലടിക്കോട് പനയംപാടത്ത് ലോറി മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. പനയംപാടം സ്ഥിരം അപകടങ്ങള്‍ നടക്കുന്ന മേഖലയെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടങ്ങള്‍ സ്ഥിരം കാഴ്ചയാണെന്നും കളക്ടര്‍ ഇടപെടാതെ പിരിഞ്ഞു പോവില്ലെന്നും പ്രതിഷേധിക്കുന്ന നാട്ടുകാര്‍ വ്യക്തമാക്കി. അശാസ്ത്രീയമായ വളവും റോഡിന്റെ മിനുസവും മൂലം അപകടങ്ങള്‍ പതിവാണ്. നാട്ടുകാരുടെ പരാതി അധികൃതര്‍ കേള്‍ക്കുന്നില്ലെന്നാണ് ആരോപണം.

റോഡ് ഉപരോധിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. അപകടത്തില്‍ മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്. മരിച്ചവര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണെന്ന് നാട്ടുകാര്‍ പറയുന്നു. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചവര്‍.

തച്ചമ്പാറ ഈസാഫ് ആശുപത്രിയിലാണ് മൂന്ന് മൃതദേഹം. ഒരു മൃതദേഹം വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലുമാണ്.

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ക്രെയിന്‍ ഉപയോഗിച്ച് ലോറി പൊക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

സിമന്റ് ലോഡ് വഹിച്ച ലോറിയാണ് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. മറ്റൊരു വണ്ടിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ചാണ് കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞത്.

Content Highlight: people protest in kalladikode accident

dot image
To advertise here,contact us
dot image