

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്ത് വന്നതില് സന്തോഷമുണ്ടെന്ന് നടി ജോളി ചിറയത്ത്. അതേ സമയം ഗവണ്മെന്റിന്റെ നിലപാടില് ആശങ്കയുണ്ടെന്നും ജോളി ചിറയത്ത് റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു.
സ്ത്രീകള് അടക്കമുള്ള തൊഴിലിടം സംരക്ഷിക്കണം എന്ന നിലയില് ഒരു നിലപാട് എടുത്തു എന്നതില് സന്തോഷം. ലൈംഗിക അതിക്രമം മാത്രമല്ല തൊഴിലിടത്തെ പ്രശ്നങ്ങളും ചര്ച്ച ചെയ്യപ്പെടണം, അതിനെ മനസ്സിലാക്കാന് കോമണ്സെന്സ് കാണിക്കുന്നില്ല സിനിമയില് ഉള്ളവരെന്നും ജോളി ചിറയത്ത് പറഞ്ഞു.
പൊലീസ് സ്റ്റേഷന് വഴി പരിഹരിക്കാന് കഴിയുമായിരുന്നെങ്കില് ഹേമ കമ്മിറ്റിയുടെ അവശ്യം ഇല്ലായിരുന്നല്ലോ. സംസ്കാരിക മന്ത്രിയുടെ പ്രതികരണം നിരാശജനകമാണ്. ജോലിക്ക് കൃത്യമായ കൂലി പോലുമുണ്ടെന്ന് ഉറപ്പില്ലാത്തിടത്താണ് ഈ പ്രശ്നം ചര്ച്ചയാകുന്നതെന്നും ജോളി ചിറയത്ത് പറഞ്ഞു.
കോണ്ക്ലേവ് കണ്ണില് പൊടിയിടലാണ്. ഞങ്ങള്, നിങ്ങള് എന്നത് മാറ്റി നമ്മള് എന്ന് പറയാത്തതെന്ത്?. സര്ക്കാരിന്റെ ജോണ്ക്ലേവ് അല്ല പരിഹാരം. ഈ സിസ്റ്റത്തോട് പോരാടി മതിയായി എന്ന് വരുമ്പോഴാണ് സ്ത്രീകള് പ്രതികരിക്കുന്നത്. തള്ളി പറയുന്നവരെ, നിങ്ങള്ക്ക് കൂടി വേണ്ടിയാണ് ഞങ്ങള് ഇറങ്ങിയിരിക്കുന്നതെന്നും ജോളി ചിറയത്ത് കൂട്ടിച്ചേര്ത്തു.