തോരാതെ മഴ; തൃശൂരും കാസർകോടും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി

പരീക്ഷകള്ക്കും അഭിമുഖങ്ങള്ക്കും മാറ്റം ഉണ്ടായിരിക്കില്ല

തോരാതെ മഴ; തൃശൂരും കാസർകോടും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
dot image

തൃശൂർ/കാസർകോട്: ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില് ദുരന്ത സാഹചര്യം ഒഴിവാക്കാൻ മുൻകരുതലെടുക്കുന്നതിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെയും കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്, നഴ്സറികള്, കേന്ദ്രീയ വിദ്യാലയങ്ങള്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്, പ്രഫഷണല് കോളജുകള്, ട്യൂഷന് സെന്ററുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധി ബാധകമാണ്.

വിദ്യാര്ഥികൾ താമസിച്ച് പഠിക്കുന്ന റസിഡന്ഷ്യല് സ്ഥാപനങ്ങള്ക്കും കോഴ്സുകള്ക്കും അവധി ബാധകമല്ല. മുന്കൂട്ടി നിശ്ചയിച്ച പരീക്ഷകള്ക്കും അഭിമുഖങ്ങള്ക്കും മാറ്റം ഉണ്ടായിരിക്കില്ല.

കാസർകോടും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു.

Live Blog: ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്Live Blog: മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 125 കടന്നു; 98 പേരെ കാണാനില്ല
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us