ഗോപിയാശാൻ പുരോഗമന നിലപാട് സ്വീകരിച്ച മഹാപ്രതിഭ: സുരേഷ് ഗോപി വിഷയത്തിൽ എം വി ഗോവിന്ദൻ

തൃശൂർ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിന്റെ ഭാഗമായി കലാമണ്ഡലം ഗോപിയെ സമീപിക്കാൻ ശ്രമിച്ചുവെന്ന മകന്റെ ആരോപണത്തിനോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദൻ

dot image

തിരുവനന്തപുരം: ഗോപി ആശാൻ പുരോഗമന നിലപാട് സ്വീകരിച്ച മഹാപ്രതിഭയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തൃശൂർ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിന്റെ ഭാഗമായി കലാമണ്ഡലം ഗോപിയെ സമീപിക്കാൻ ശ്രമിച്ചുവെന്ന മകന്റെ ആരോപണത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപി തന്റെ ഉപചാപകരെ ഉപയോഗിച്ച് പ്രവേശിക്കാൻ സാധിക്കാത്ത ഇടത്ത് പ്രവേശിക്കാൻ ശ്രമിച്ചു. ബിജെപി ഒരു മണ്ഡലത്തിലും ശക്തിയല്ല, ഒരു മണ്ഡലത്തിലും ജയിക്കുകയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യായ് യാത്രയിലെ ഇടത് പാർട്ടികളുടെ അസാന്നിധ്യത്തെ കുറിച്ചും എം വി ഗോവിന്ദൻ പ്രതികരിച്ചു. കോൺഗ്രസ്സ് പരിപാടിയിൽ ഞങ്ങൾ എന്തിന് പങ്കെടുക്കണം, അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ ഐക്യ പ്രസ്ഥാനമാണ് വേണ്ടത്. അവിടെ ഐക്യം പറയുന്നു, എന്നിട്ട് പ്രമുഖ നേതാക്കൾ ഇവിടെ വന്ന് മത്സരിക്കുന്നുവെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഭരണഘടനാ സംരക്ഷണ റാലിയിലേക്ക് ലീഗിനെ ക്ഷണിക്കുമോ എന്ന ചോദ്യത്തിന് എല്ലാവരെയും അണി നിരത്തി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് മകൻ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പ് വലിയ തരത്തിൽ ചർച്ചയായിരുന്നു. ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസ്സിലാക്കുക. അനുഗ്രഹം തേടി വീട്ടിലേക്ക് വരാനുള്ള നീക്കത്തെ എതിര്ത്തപ്പോള്, 'പത്മഭൂഷണ് കിട്ടണ്ടേ' എന്ന് പ്രമുഖ ഡോക്ടര് ചോദിച്ചതായും മകൻ രഘു ഗുരുകൃപ പോസ്റ്റിൽ കുറിച്ചിരുന്നു.

സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്. പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്. എല്ലാവർക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല. അത് നെഞ്ചിൽ ആഴ്ന്നിറങ്ങിയതാണെന്നും കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ സംഭവം ചര്ച്ചയായതോടെ രഘു ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു.

'ആ ഗോപിയല്ല ഈ ഗോപി', കലാമണ്ഡലം ഗോപിയുടെ മകന്റെ കുറിപ്പ്; ചർച്ച വേണ്ടെന്ന് അഭ്യർത്ഥന
dot image
To advertise here,contact us
dot image