ഗവര്ണറുടെ വണ്ടിയാണെന്ന് കരുതി ആംബുലന്സിന് കരിങ്കൊടി കാണിച്ച് എസ്എഫ്ഐ

ഗവര്ണറുടെ വാഹനം കടന്നുപോകുന്നതിന് തൊട്ടുമുമ്പ് ആയിരുന്നു സംഭവം

dot image

പാലക്കാട്: പാലക്കാട് സ്വകാര്യ പരിപാടിക്കെത്തിയ ഗവര്ണറുടെ വണ്ടിയാണെന്ന് കരുതി ആംബുലന്സിന് കരിങ്കൊടി കാണിച്ച് എസ്എഫ്ഐ പ്രവര്ത്തകര്. ദേശീയപാത 544 ലൂടെ സൈറനിട്ട് വന്ന വാഹനം ഗവര്ണറുടേതാണെന്ന് തെറ്റിദ്ധരിച്ച് എസ്എഫ്ഐക്കാര് കരിങ്കൊടി കാണിക്കുകയായിരുന്നു.

ഗവര്ണറുടെ വാഹനം കടന്നുപോകുന്നതിന് തൊട്ടുമുമ്പ് ആയിരുന്നു സംഭവം. പാലക്കാട് കാഴ്ച്ചപ്പറമ്പിലാണ് സംഭവം നടന്നത്. കരിങ്കൊടി കാണിച്ച പ്രവര്ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പാലക്കാട് കഞ്ചിക്കോട് വെച്ചും ഗവര്ണറുടെ വാഹനത്തിന് നേരെ എസ്എഫ്ഐ പ്രവര്ത്തകര് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചിരുന്നു.

പ്രതിഷേധത്തെ തുടര്ന്ന് പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. കഞ്ചിക്കോട് കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവര്ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

dot image
To advertise here,contact us
dot image