'ജിഎസ് ടി നടത്തുന്നത് പരാക്രമം, ഏതു വകുപ്പിൻ്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടർ ചാനലിനെതിരെ അന്വേഷണം നടത്തുന്നത്'

ഏത് വകുപ്പിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടര്‍ ചാനലിനെതിരായി അന്വേഷണം നടത്തുന്നതെന്ന് ജിഎസ്ടി കമ്മീഷണര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു

'ജിഎസ് ടി നടത്തുന്നത് പരാക്രമം, ഏതു വകുപ്പിൻ്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടർ ചാനലിനെതിരെ അന്വേഷണം നടത്തുന്നത്'
dot image

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരായി ജിഎസ്ടി വകുപ്പ് നടത്തുന്ന നടപടികളില്‍ വിമര്‍ശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് രംഗത്ത്. ഏത് വകുപ്പിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടര്‍ ചാനലിനെതിരായി അന്വേഷണം നടത്തുന്നതെന്ന് ജിഎസ്ടി കമ്മീഷണര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണത്തിന് യാതൊരു അടിത്തറയുമില്ല. അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീമിന്റെ സേവനം വാങ്ങുമ്പോള്‍ റിവേഴ്‌സ് ചാര്‍ജായി ജിഎസ്ടി ഈടാക്കുന്നത് ന്യായമാണ്. അതിന് നോട്ടീസ് നല്‍കാം. അഡ്വാന്‍സിന് മേലുള്ള ജിഎസ്ടി നല്‍കിയില്ലെങ്കില്‍ സെക്ഷന്‍ 74 പ്രകാരം പിഴയും ഈടക്കാം. എന്നാല്‍ അത്തരം സേവനം നല്‍കുന്നില്ല എന്ന് എഎഫ്‌സി പ്രഖ്യാപിച്ച് കഴിഞ്ഞു. സപ്ലൈ ഇല്ലാതെ എന്ത് ജിഎസ്ടി ആണ് ഈടാക്കുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്.

Content Highlights: CPI(M) Central Committee member Thomas Isaac has criticised the GST department's proceedings against Reporter Broadcasting Company and questioned the legal basis of the investigation. He said GST could be applicable under the reverse-charge mechanism if services were purchased from the Argentina football team, and that action could be taken over unpaid GST on advances under Section 74. However, Isaac pointed out that the concerned service provider has already announced that no such service was being supplied and questioned the basis for imposing GST without a supply.

dot image
To advertise here,contact us
dot image