താരങ്ങളെയല്ല, അണിയറ പ്രവർത്തകരെ മുൻനിർത്തി ആഘോഷം; ചർച്ചയായി 'ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ' 300 കോടി പോസ്റ്റർ

300 കോടി തിളക്കത്തിൽ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്': അണിയറ പ്രവർത്തകർ നിറഞ്ഞ വേറിട്ട പോസ്റ്റർ ചർച്ചയാവുന്നു

താരങ്ങളെയല്ല, അണിയറ പ്രവർത്തകരെ മുൻനിർത്തി ആഘോഷം; ചർച്ചയായി 'ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ' 300 കോടി പോസ്റ്റർ
dot image

നിവിൻ പോളി നായകനായെത്തിയ പുതിയ ചിത്രം തിയേറ്ററുകളിൽ വൻ ജനപ്രീതി നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ്. നിരൂപക പ്രശംസയ്ക്കൊപ്പം പ്രേക്ഷകരെ വീണ്ടും വീണ്ടും തിയേറ്ററുകളിലേക്ക് ആകർഷിക്കുന്ന ഈ ചിത്രം ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ബുക്ക് ചെയ്യപ്പെട്ട മലയാള സിനിമയെന്ന അപൂർവ്വ നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.

Also Read:

ഇപ്പോൾ, ബോക്സ് ഓഫീസിലെ ഈ ചരിത്രവിജയത്തെയും 300 കോടി നേട്ടത്തെയും വേറിട്ട രീതിയിൽ ആഘോഷിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. സംവിധായകൻ ഗിരീഷ് എ.ഡി, നിർമ്മാതാക്കളായ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ക്യാമറാമാൻ അജ്മൽ സാബു, തിരക്കഥാകൃത്ത് കിരൺ ജോസി, എഡിറ്റർ ആകാശ് ജോസഫ് വർഗ്ഗീസ് എന്നിവരുൾപ്പെടുന്ന സാങ്കേതിക വിദഗ്ദ്ധർക്ക് അർഹിച്ച പ്രാധാന്യം നൽകിക്കൊണ്ട് പുറത്തിറക്കിയ 300 കോടിയുടെ വിജയാഘോഷ പോസ്റ്റർ സോഷ്യൽ മീഡിയയിലും സിനിമാലോകത്തും വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്.

അതേസമയം, 28-ാം ദിനത്തിലും സംസ്ഥാനത്തുടനീളം 266 കേന്ദ്രങ്ങളിലാണ് ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനവുമായി മുന്നേറുന്നത്. മുമ്പ് സൂപ്പർ ഹിറ്റായ ചിത്രങ്ങള്‍ക്കൊക്കെ നാലാം വാരം ആകുമ്പോഴേക്കും തിയേറ്ററുകകൾ കുറയാറാണ് പതിവ്. 130, 150 തിയേറ്ററുകളാണ് ഒട്ടുമിക്ക സിനിമകള്‍ക്കും പൊതുവെ ലഭിക്കാറുള്ളത്. എന്നാൽ 'ബെത്‍ലഹേം കുടുംബ യൂണിറ്റ്' കാണാൻ അഞ്ചാം വാരത്തിലും പ്രേക്ഷകരുടെ തിരക്കാണ് എവിടേയും.

'ജസ്റ്റിന്‍' എന്ന കഥാപാത്രമായി നിവിന്‍ പോളിയും 'ആഷ്ലി'യായി മമിത ബൈജുവും തിയേറ്ററുകളില്‍ തീര്‍ത്ത ആകര്‍ഷകമായ കെമിസ്ട്രിയും ചിത്രത്തിലെ മികച്ച കോമഡി ട്രാക്കുകളുമടക്കം ട്രെയിലറില്‍ ഉണ്ട്. നിവിന്‍ പോളിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ബോക്‌സ് ഓഫീസ് നേട്ടമാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വേഗതയേറിയ 300 കോടി ക്ലബ്ബ് നേട്ടവും ഈ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. മമിതാ ബൈജു, സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലുള്ളത്.

Content Highlights: Bethlehem Family Unit marks a reported ₹300 crore milestone with a unique poster highlighting the film’s crew members. The special poster has gained attention among audiences and cinema followers.

dot image
To advertise here,contact us
dot image