കേരള മീഡിയ അക്കാദമിയുടെ മീഡിയ പേഴ്സൺ ഓഫ് ദി ഇയർ അൽജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂഹ്

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്ഡ്

കേരള മീഡിയ അക്കാദമിയുടെ മീഡിയ പേഴ്സൺ ഓഫ് ദി ഇയർ അൽജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂഹ്
dot image

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ മീഡിയ പേഴ്സൺ ഓഫ് ദി ഇയർ പുരസ്കാരം പ്രഖ്യാപിച്ചു. അൽജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂഹിയാണ് പുരസ്കാരത്തിന് അർഹനായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്ഡ്. മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.

കേരളത്തില് നിന്നുളള ഈ ബഹുമതി വിലമതിക്കുന്നതാണെന്ന് ദഹ്ദൂഹ് പറഞ്ഞതായി മീഡിയ അക്കാദമി ചെയര്മാന് ആര് എസ് ബാബു അറിയിച്ചു. ഡിസംബറിൽ ഖാൻ യൂനിസിലെ യു.എൻ സ്കൂളിനെതിരായ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തില് വാഇലിന് പരിക്കേറ്റിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ കാമറാമാൻ സാമിർ അബൂ ദഖ കൊല്ലപ്പെട്ടു. വാഇൽ ദഹ്ദൂഹിന്റെ ഭാര്യയും മക്കളും സഹപ്രവർത്തകരുമെല്ലാം ഇസ്രായേൽ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ മരിച്ചു. നിലവില് ചികിത്സക്കായി ഖത്തറിലാണ് ദഹ്ദൂഹ്.

'മയക്കുവെടി വെക്കാനുളള തീരുമാനം വൈകിയിട്ടില്ല'; തണ്ണീർകൊമ്പനെ ബന്ദിപ്പൂരിലേക്ക് അയക്കുമെന്ന് മന്ത്രി

പ്രിയപ്പെട്ടവരുടെ വിയോഗത്തിലും സങ്കടങ്ങള്ക്കിടയിലും വാഇൽ കാമറക്ക് മുന്നിൽ എത്തി റിപ്പോർട്ട് ചെയ്തിരുന്നു. ജനുവരി ഏഴിനുണ്ടായ ആക്രമണത്തിലാണ് വാഇലിന്റെ മറ്റൊരു മകനും മാധ്യമപ്രവർത്തകനുമായ ഹംസ ദഹ്ദൂഹ് കൊല്ലപ്പെട്ടത്.

dot image
To advertise here,contact us
dot image