
കോട്ടയം: കേരള ജനപക്ഷം സെക്കുലര് ബിജെപിയോടൊപ്പം നിലകൊള്ളാന് തീരുമാനിച്ചതായി പി സി ജോര്ജ്. പാര്ട്ടി ബിജെപിയെും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചു കാലമായി ബിജെപി അനുകൂല നിലപാടാണ് പി സി ജോര്ജ് സ്വീകരിച്ചുവരുന്നതെങ്കിലും കേരളത്തിലെ എന്ഡിഎയുടെ ഭാഗമായിരുന്നില്ല. അദ്ദേഹം നിലപാട് പ്രഖ്യാപിച്ചതോടെ ജനപക്ഷം എന്ഡിഎയുടെ ഭാഗമായേക്കും.
ഹമാസ് വിരുദ്ധ സമ്മേളനങ്ങള്; ക്രൈസ്തവ സമുദായത്തെ പരമാവധി പങ്കെടുപ്പിക്കാന് ബിജെപി ശ്രമംവരുന്ന ലോക്സഭ തിരഞ്ഞെടുപ്പില് എന്ഡിഎ സ്ഥാനാര്ത്ഥിയായി പി സി ജോര്ജെത്തുമെന്ന അഭ്യൂഹങ്ങള് ഉണ്ടായിരുന്നു. ജനപക്ഷം ബിജെപി സഖ്യത്തിന്റെ ഭാഗമാവുമെന്ന് പ്രഖ്യാപിച്ചതോടെ ഇതിനുള്ള സാധ്യതയേറിയിരിക്കുകയാണ്.
ബിജെപി ഇസ്രയേല് അനുകൂല പരിപാടി കോഴിക്കോട്, ഉദ്ഘാടനം രാജീവ് ചന്ദ്രശേഖര്; ക്രൈസ്തവ സഭകളെ ക്ഷണിക്കും#WATCH | Kottayam, Kerala: Former MLA PC George says, "Our party Kerala Janapaksham (Secular) has decided to go with NDA, BJP. We are supporting the BJP and PM Modi." pic.twitter.com/iAhurI6BB1
— ANI (@ANI) November 24, 2023
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില് ബിജെപിക്ക് പത്തനംതിട്ട മണ്ഡലത്തില് മികച്ച വോട്ട് നേടാന് കഴിഞ്ഞെങ്കിലും വിജയിക്കാന് കഴിഞ്ഞിരുന്നില്ല. ക്രൈസ്തവ വോട്ടര്മാരെ ആകര്ഷിക്കാന് കഴിയുന്ന സ്ഥാനാര്ത്ഥി വന്നാല് മാത്രമേ മണ്ഡലത്തില് വിജയിക്കാന് കഴിയൂ എന്ന വിലയിരുത്തല് ബിജെപി ദേശീയ നേതൃത്വത്തിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പി സി ജോര്ജെന്ന പേരും പരിഗണിക്കുന്നത്.