
കൊച്ചി: തനിക്ക് നേരിടേണ്ടി വന്ന ജാതി അധിക്ഷേപം തുറന്നു പറഞ്ഞതിന് പിന്നാലെ ഉടലെടുത്ത വിവാദം അവസാനിച്ചുവെന്ന് മന്ത്രി കെ രാധാകൃഷ്ണന്. പൊതു സമൂഹം ചര്ച്ച ചെയ്യാനാണ് ദുരനുഭവം തുറന്നു പറഞ്ഞത്. മുഖ്യമന്ത്രിയുമായി സംസാരിച്ചു. തെറ്റ് തിരുത്താമെന്ന് ബന്ധപ്പെട്ടവര് നിലപാട് സ്വീകരിച്ച സാഹചര്യത്തില് തുടര്നടപടികള്ക്ക് താല്പര്യമില്ലെന്നും കെ രാധാകൃഷ്ണന് വ്യക്തമാക്കി.
പയ്യന്നൂരിലെ നമ്പ്യാത്തറ ക്ഷേത്രത്തിലെ നടപ്പന്തല് ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മന്ത്രിക്ക് പൂജാരിയില് നിന്നും ജാതി അധിക്ഷേപം നേരിടേണ്ടി വന്നത്. നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. പൂജാരിമാര് നിലവിളക്ക് കൊളുത്തിയ ശേഷം ദീപം മന്ത്രിക്ക് കൈമാറാനായി സഹപൂജാരിക്കായി കൈമാറി. എന്നാല് അത് മന്ത്രിക്ക് കൈമാറാതെ നിലത്ത് വെക്കുകയായിരുന്നു. തുടര്ന്ന് ദീപം മന്ത്രി എടുക്കാന് തയ്യാറായില്ല. പിന്നാലെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര് ബീന ദീപം നിലത്തുനിന്നെടുത്ത് മന്ത്രിക്ക് നീട്ടിയെങ്കിലും വാങ്ങാന് തയ്യാറായിരുന്നില്ല. സംഭവം നടന്ന് മാസങ്ങള്ക്കിപ്പുറമാണ് മന്ത്രി ഇക്കാര്യം തുറന്നു പറയുന്നത്. തുടര്ന്ന് ക്ഷേത്രത്തിനെതിരേയും പൂജാരിക്കെതിരേയും ശക്തമായ പ്രതിഷേധം ഉയര്ന്നുവന്നിരുന്നു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക