കാട്ടാക്കടയിൽ വിദ്യാർത്ഥിയെ വണ്ടിയിടിച്ച് കൊന്ന കേസ്: ഒളിവിലായിരുന്ന പ്രതി പിടിയിൽ

വാഹനമോടിച്ച പ്രിയരഞ്ജനാണ് പൊലിസിൻെറ പിടിയിലായത്

dot image

തിരുവനന്തപുരം: കാട്ടക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. വാഹനമോടിച്ച പ്രിയരഞ്ജനാണ് പൊലിസിൻെറ പിടിയിലായത്. പൊലീസ് കേസെടുത്തതോടെ പ്രിയരഞ്ജൻ ഒളിവിലായിരുന്നു. പ്രിയരഞ്ജനെതിരെ പൊലീസ് മനപൂർവ്വമല്ലാത്ത നരഹത്യ കേസാണ് ആദ്യം ചുമത്തിയിരുന്നത്. പിന്നീട് പ്രിയരഞ്ജൻ മനപൂർവ്വം വാഹനമിടിപ്പിക്കുകയായിരുന്നുവെന്ന് തെളിഞ്ഞതോടെ കൊലപാതകക്കുറ്റമടക്കം ചുമത്തി.

വാഹനം ഇടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുട്ടിയുമായി മുൻപ് പ്രിയരഞ്ജന് തർക്കമുണ്ടായിരുന്നതായി രക്ഷിതാക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 31നായിരുന്നു പത്തം ക്ലാസ് വിദ്യാർത്ഥിയായ ആദി ശങ്കർ (15) വാഹനം ഇടിച്ച് മരിച്ചത്. വാഹനപകടമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കൊലപാതകമെന്ന സംശയം പൊലീസിന് ബലപ്പെട്ടത്.

dot image
To advertise here,contact us
dot image