
തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജിനെതിരെ പരാതിയുമായി അധ്യാപിക. കോളേജിലെ നിയമലംഘനങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ പീഡനത്തിന് ഇരയാക്കിയെന്ന് അധ്യാപിക പരാതിയിൽ പറയുന്നു. നേരിടേണ്ടി വന്നത് മാനസികവും ശാരീരികവുമായ പീഡനമാണ്. പരാതിപെട്ടിട്ടും കോളേജ് അധികൃതർ തന്റെ ഭാഗം കേൾക്കാൻ തയ്യാറായില്ലെന്നും അധ്യാപിക പറയുന്നു.
രണ്ട് വൃക്കകളിലും ട്യൂമർ ബാധിച്ച അധ്യാപിക ചികിത്സയിലാണ്. കോളേജിൽ ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. മുന്നറിയിപ്പില്ലാതെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമാണെന്നും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് നീതി ലഭിച്ചില്ലെന്നും അധ്യാപിക റിപ്പോർട്ടറിനോട് പറഞ്ഞു.